Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റയിന്‍ നിര്‍ബന്ധം,നാളെ മുതൽ പ്രാബല്യത്തിൽ

August 01, 2021

August 01, 2021

ദോഹ: ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുടെ ക്വാറന്റീന്‍ നിബന്ധനകളില്‍ പ്രഖ്യാപിച്ച പുതിയ ഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ വരും. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യന്‍ യാത്രക്കാര്‍ക്കും നാളെ  മുതല്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതായി പൊതുജനാരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.  പുതിയ പരിഷകാരങ്ങള്‍  നാളെ  ഉച്ച 12 മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ, പാകിസതാന്‍, ഫിലിപ്പീന്‍സ എന്നീ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തുന്ന എല്ലാവര്‍ക്കുമാണ് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായത്. ഖത്തറില്‍ നിന്ന് രണ്ടുഡോസ വാക്സിൻ  സ്വീകരിച്ചവര്‍ക്കും ഇവിടെനിന്ന കോവിഡ് ബാധിച്ചു  ഭേദമായവര്‍ക്കും ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ രണ്ടു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ വേണം.   രണ്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം നെഗറ്റിവായാല്‍ പുറത്തിറങ്ങാം.അതേസമയം, ഖത്തറിനു പുറത്തുനിന്നു  വാകസിന്‍ എടുത്ത യാത്രക്കാര്‍ക്ക് 10 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്..രാജ്യത്തിന പുറത്തുനിന്ന്  കോവിഡ്  ഭേദമായി മടങ്ങിയെത്തുന്നവര്‍ക്കും ഇതേ ചട്ടം ബാധകമാവും. ഓണ്‍ അറൈവല്‍, സന്ദര്‍ശക വിസയിലുള്ള യാതക്കാര്‍ക്കും 10 ദിവസ ക്വാറന്റീന്‍ നിര്‍ബന്ധമാവും.

ജൂണ്‍ 12ന നടപ്പിലായ യാത്രാനയത്തിനു പിന്നാലെ, ഓണ്‍ അറൈവല്‍ വിസ അനുവദിച്ചു തുടങ്ങിയതോടെ ഖത്തര്‍ വഴി സൗദി, യു.എ.ഇ എന്നിവിടങ്ങളിലേക്ക്  മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ യാത്ര തുടങ്ങിയപ്പോഴാണ്  ക്വാറന്റീനില്‍ പുതിയ പരിഷ്‌കാരം നടപ്പിലാവുന്നത്.  അതിനിടെ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരോട് കാണിക്കുന്ന അന്യായമാണ് പുതിയ തീരുമാനമെന്നതുള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ സമൂഹമാധ്യങ്ങളിലും മറ്റും ഉയരുന്നുണ്ട്.


Latest Related News