Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
താലാ അബൂജബാറ തുഴയുകയാണ്,ഖത്തറിൽ നിന്ന് ടോക്കിയോവിലേക്ക്

June 29, 2021

June 29, 2021

ദോഹ: ടോക്കിയോ ഒളിമ്പിക്‌സില്‍ തന്റെ മിന്നും പ്രകടനം കാഴ്ചവെക്കാനൊരുങ്ങുകയാണ് താലാ അബൂജബാറ.ടോക്കിയോ ഒളിമ്പിക്സിൽ യോഗ്യത നേടിയ  ഖത്തറിന്റെ ഏക വനിതാ ഒളിമ്പിക് തുഴച്ചില്‍ താരമാണീ വനിത.ബാസ്‌ക്കറ്റ് ബോളിനെ സ്‌നേഹിക്കുകയും പിന്നീട് തുഴച്ചിലിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയുമായിരുന്നു ഇവര്‍. 28കാരിയായ താല അബൂജബറ ടോക്കിയോ ഒളിമ്പിക്സ് ലക്ഷ്യമാക്കി ഇപ്പോള്‍ ദോഹയിലെ തടാകത്തില്‍ കടുത്ത പരിശീലനത്തിലാണ്.

2019ല്‍ ആസ്‌ട്രേലിയയിലെ ലിന്‍സില്‍ വുമന്‍സ് സിങ്കിള്‍സ്  സ്‌കള്‍സില്‍ ഫൈനലിലെത്തിയ താരം നല്ല ആത്മവിശ്വാസത്തിലാണ്. ഒളിമ്പിക് മത്സരത്തിലേക്ക് യോഗ്യത നേടുന്നതിനു തന്നെ കടുത്ത പരിശീലനവും അധ്വാനവും ആവശ്യമാണെന്ന് അവര്‍ പറയുന്നു.. കടുത്ത വേനലില്‍ ദോഹയ്ക്ക് വടക്കുള്ള മനുഷ്യ നിര്‍മിത തടാകത്തില്‍ പരിശീലനം തുടരുകയാണീ താരം.

യു.എസിലാണ് അബൂജാബറ പഠിച്ചത്. 2018ല്‍ കുവൈറ്റില്‍ നടന്ന റോവിങ് മത്സരത്തില്‍ സ്വര്‍ണം നേടിയായിരുന്നു തുടക്കം. തുടക്കത്തില്‍ തനിക്ക് ഒരു പരിചയവുമില്ലാതിരുന്ന കായിക ഇനമായിരുന്നു തുഴച്ചിലെന്ന് അവര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള പരിശീലനത്തിലൂടെ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. ബിരുദത്തിന് ശേഷം രാജ്യത്ത് തിരികെയെത്തുകയും പരിശീലനവും പ്രയത്‌നവും തുടരുകയുമായിരുന്നു. അബൂജാബറയുടെ സഹോദരി ദേശീയ ഫെന്‍സിങ് ടീം അംഗമാണ്.

2021 ജൂലായ് 21 മുതൽ ആഗസ്റ്റ് 8 വരെയാണ് സമ്മർ ഒളിമ്പിക്സ് ടോക്കിയോവിൽ നടക്കുന്നത്.


Latest Related News