Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നിക്ഷേപകരെ ഇതിലെ,ഇതിലെ...ഖത്തർ ഫ്രീസോൺ നിക്ഷേപകരെ ക്ഷണിക്കുന്നു

June 14, 2021

June 14, 2021

ദോഹ: ഖത്തര്‍ ഫ്രി സോണിലേക്ക് പ്രാദേശിക, അന്താരാഷ്ട്ര കമ്പനികള്‍ക്ക് ക്ഷണം. ഖത്തര്‍ ഫ്രി സോണ്‍ അതോറിറ്റിയാണ് കമ്പനികളെ ക്ഷണിച്ചത്. വിവിധ മേഖലകളിലുള്ള 120 കമ്പനികള്‍ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതായി ഫ്രിസോണ്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഹമദ് അല്‍ മുഹന്നദി പറഞ്ഞു. നിരവധി പുതിയ കമ്പനികളുമായി കരാര്‍ ഒപ്പിട്ടതായും അദ്ദേഹം സൂചിപ്പിച്ചു. ലോജിസ്റ്റിക്, ഹെല്‍ത്ത് ഖേലയിലുള്ള കമ്പനികളാണ് ഫ്രീസോണിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള നിക്ഷേകരെ പ്രതീക്ഷിച്ചാണ് ഫ്രീസോണ്‍ സ്ഥാപിച്ചതെന്നും മുഹന്നദി പറഞ്ഞു.

ഹമദ് തുറമുഖത്തിനടുത്തുള്ള ഉമ്മു അല്‍ഹൗല്‍, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് റാസ് ബഫുന്താസ് എന്നീ രണ്ട് ഫ്രീസോണുകളാണ് പ്രധാനമായും സജീവമായിട്ടുള്ളത്. ലോജിസ്റ്റിക്, ടെക്‌നോളജി, ലൈറ്റ് ആന്റ് ഹെവി ഇന്റസ്ട്രി എന്നിവയ്ക്കാണ് ഈര ണ്ടിടങ്ങളിലും പ്രഥമ പരിഗണനയുള്ളത്. ഉമ്മു അല്‍ഹൗലില്‍ ഫ്‌ളോറിഡ ആസ്ഥാനമായ പ്രമുഖ ഇലക്ടോണിക് കമ്പനിയുമായി ബന്ധപ്പെട്ട് ഫാക്ടറി നിര്‍മിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. ഓഗസ്റ്റ് മാസം മുതല്‍ ഇവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങും. ലാപ്‌ടോപ്പ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോണുകളും ഇവിടെ നിന്നും പുറത്തിറങ്ങും. 160 ലേറെ തൊഴില്‍ സാധ്യതകള്‍ ഇവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഫ്രീസോണുകളില്‍ എറ്റവും മേന്‍യുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുമെന്നും മുഹന്നദി പറഞ്ഞു.


Latest Related News