Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്ത്രീകളോടുള്ള നിലപാട് താലിബാൻ പുനഃപരിശോധിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രി

September 02, 2021

September 02, 2021

ദോഹ : സ്ത്രീകളുടെ കാര്യത്തിൽ സ്വീകരിക്കുന്ന  നിലപാടുകളിൽ പലതും പുനഃപരിശോനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് താലിബാനോട് ആവശ്യപ്പെട്ടതായി ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി. ഇസ്ലാമിക രാഷ്ട്രമായി നിലനിന്നുകൊണ്ട് തന്നെ ഖത്തർ സ്ത്രീകൾക്ക് നൽകുന്ന സുരക്ഷയിലും പ്രാധാന്യത്തിലും താലിബാന് പലതും പഠിക്കാനുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. "ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം സ്വന്തമാക്കിയതിൽ അറുപത് ശതമാനവും സ്ത്രീകളാണ്. പൊതുമേഖലയിലെ തൊഴിലാളികളിൽ 52 ശതമാനവുംസ്ത്രീകൾ തന്നെ. ഇങ്ങനെയാണ് തങ്ങൾ വനിതകളെ പരിഗണിക്കുന്നത്. ഇതിൽ താലിബാന് പാഠങ്ങളുണ്ട്. " അൽതാനി അഭിപ്രായപ്പെട്ടു. ഹോളണ്ട് വിദേശകാര്യമന്ത്രി സിഗ്രിഡ് കാഗുമായി ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം സ്ത്രീകളുടെ കാര്യത്തിലുള്ള രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. 

അഫ്ഗാനിസ്ഥാനിൽ ജനജീവിതം സമാധാനപൂർണമായി തുടരാൻ തങ്ങളാൽ കഴിയുന്നതൊക്കെ ചെയ്യുമെന്ന് ശൈഖ്  മുഹമ്മദ്‌ ബിൻ അബ്ദുറഹ്മാൻ അൽതാനി പറഞ്ഞു.അഫ്ഗാനിലെ സാധാരണപൗരമാരുടെ ഉന്നമനത്തിനായി എന്തൊക്കെ ചെയ്യാമെന്ന് ഇരുവരും ചർച്ച ചെയ്തു. നേരത്തെ, ജർമൻ വിദേശകാര്യമന്ത്രിയുമായും അൽതാനി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അഫ്ഗാനിലെ വിഷയങ്ങളിൽ ലോകരാജ്യങ്ങൾ കൃത്യമായി ഇടപെടേണ്ടതിന്റെ ആവശ്യകതയായിരുന്നു ചർച്ചയുടെ പ്രധാനവിഷയം. അഫ്ഗാനിൽ നിന്നും പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷയൊരുക്കി, അവർക്കതിനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയായിരുന്നു ചർച്ചയിലെ മറ്റൊരു സുപ്രധാന അജണ്ട. 
അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധിയിൽ ഖത്തർ ഇടപെട്ട രീതിയെ പ്രശംസിച്ചുകൊണ്ടാണ് ഹോളണ്ട് വിദേശകാര്യമന്ത്രി സിഗ്രിഡ് കാഗ് പത്രസമ്മേളനം ആരംഭിച്ചത്. തന്റെ രാജ്യത്തെ പൗരന്മാരെ സുരക്ഷിതമായി അതിർത്തി കടത്താൻ സഹായിച്ചതിൽ ഖത്തറിന് മന്ത്രി നന്ദി രേഖപ്പെടുത്തി. ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ ഹോളണ്ടും തങ്ങളുടെ അഫ്ഗാൻ എംബസി ദോഹയിലേക്ക് പുനഃസ്ഥാപിക്കുകയാണെന്നും കാഗ് കൂട്ടിച്ചേർത്തു. വരുംവർഷം വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ആഥിത്യത്തിന് ഖത്തറിന് ആശംസ അർപ്പിക്കാനും ഹോളണ്ട് വിദേശകാര്യമന്ത്രി മറന്നില്ല.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 


Latest Related News