Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മന്ത്രിസഭയിലെ പ്രഥമ വനിതാ മന്ത്രി ഷെയ്ഖാ അൽ മഹ്മൂദ് അന്തരിച്ചു 

January 30, 2020

January 30, 2020

ദോഹ : ഖത്തറിലെ പ്രഥമ വനിതാ മന്ത്രിയായിരുന്ന ഷെയ്ഖാ അൽ മഹ്മൂദ് അന്തരിച്ചു. ഖത്തർ മന്ത്രിസഭയിലെ പ്രഥമ വനിതാ മന്ത്രിയായിരുന്നു.  2003 ലാണ്  ഷെയ്ഖാ അൽ മഹ്മൂദ്  ഖത്തറിലെ  വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.

അറബി ഭാഷയിൽ ബിരുദം നേടിയ അൽ മഹ്മൂദ് 1970 ൽ അധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സ്‌കൂൾ ഡയറക്റ്ററായും സേവനമനുഷ്ഠിച്ചിരുന്നു. 1996 ൽ വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി. 

നിരവധി വിദ്യാഭ്യാസ-സാമൂഹിക പദ്ധതികളിൽ സജീവ പങ്കാളിത്തം വഹിച്ച ഷെയ്‌ഖ അൽ മഹമൂദിനെ ഖത്തർ യൂണിവേഴ്‌സിറ്റി 2018 ലെ മികച്ച വ്യക്തിത്വമായി തെരഞ്ഞെടുത്തിരുന്നു.


Latest Related News