Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറബ് മേഖലയിലെ പ്രഥമ പാണ്ട പാർക്ക് ഖത്തറിൽ ഒരുങ്ങുന്നു,ഉൽഘാടനം ഈ വർഷം

April 20, 2022

April 20, 2022

ദോഹ: പണ്ടകളുടെ കുസൃതികൾ ആസ്വദിക്കാൻ ഖത്തറിൽ അവസരമൊരുങ്ങുന്നു. മിഡിൽ ഈസ്റ്റ് - അറബ് മേഖലയിലെ ആദ്യത്തെ പാണ്ട പാർക്കാണ് ഖത്തറിൽ ഉൽഘാടനത്തിനായി തയാറെടുക്കുന്നത്. ഈ വർഷം ഉദ്ഘാടനം ചെയ്യും. ചൈനയിൽ മാത്രം കണ്ടുവരുന്ന ഈ അപൂർവ ജീവി മൃഗശാലകളിലെ മുഖ്യ ആകർഷണമാണ്.ഉരുണ്ട ശരീരമുള്ള, ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള കൊച്ചു കരടികളെ ചൈനയിൽ നിന്നാണ് കൊണ്ടുവരുന്നത്.
അൽ ഖോർ പാർക്കിനുള്ളിൽ സ്ഥിതിചെയ്യുന്ന പാണ്ട പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നതായും 70 ശതമാനം പൂർത്തിയാക്കിയതായും ഈ വർഷം അവസാനം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നും അൽ റായ പത്രം റിപ്പോർട്ട് ചെയ്തു.ചൈനയിലെ തണുത്ത കാലാവസ്ഥയിൽ ജീവിക്കുന്ന പാണ്ടകൾക്ക് ഖത്തറിലെ കൊടുംചൂട് താങ്ങാൻ സാധിക്കാത്തതിനാൽ പ്രത്യേക സജ്ജീകരണങ്ങളാണ് പാർക്കിൽ ഒരുക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News