Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ഓണ്‍ലെന്‍ വ്യാപാരത്തില്‍ വന്‍ വര്‍ധനവ്

December 26, 2020

December 26, 2020

ദോഹ: ഖത്തറില്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് വന്‍ വര്‍ധനവ്. കൊവിഡ്-19 ന്റെ പ്രതിഫലനവും ഐ.ടി മേഖലയിലെ വികസനവും ജനങ്ങളുടെ ഷോപ്പിങ്ങിനോടുള്ള മനോഭാവത്തിലെ മാറ്റവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഖത്തറിലെ ഇ-കൊമേഴ്‌സ് രംഗത്തെ കുതിച്ചു ചാട്ടത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. 

അതിവേഗമാണ് ഖത്തറിന്റെ ഇ-കൊമേഴ്‌സ് വിപണി വളരുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മാത്രം രാജ്യത്ത് 60 പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളാണ് ഉയര്‍ന്നു വന്നത്. 

ഈ വര്‍ഷം ജൂണില്‍ 350 വെബ്‌സൈറ്റുകളാണ് ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഇ-കൊമേഴ്‌സ് ഡയറക്ടറിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് ഇപ്പോള്‍ 416 ആയി ഉയര്‍ന്നു. കൂടുതല്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ചില്ലറ വ്യാപാരത്തിന്റെ സാധ്യത ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഇ-കൊമേഴ്‌സ് രംഗത്തെ കുത്തനെയുള്ള ഈ വളര്‍ച്ച സൂചിപ്പിക്കുന്നത്. 

പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഫാര്‍മസികള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വ്യാപരത്തിലേക്ക് ചുവടു വച്ചിട്ടുണ്ട്. കൂടാതെ ട്രാവല്‍, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളിലെ ചില സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ മാത്രമായും കച്ചവടം ആരംഭിച്ചിട്ടുണ്ട്. 


Also Read: ബോയിങ് 777-9 വിമാനങ്ങളിൽ നൂതനമായ ഫസ്റ്റ് ക്ലാസ് അവതരിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്; പുതിയ ഫസ്റ്റ് ക്ലാസിന്റെ വിശേഷങ്ങള്‍ അറിയാം


ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഇപ്‌സോസിന്റെ സഹായത്തോടെ ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രാലയം നടത്തിയ സര്‍വ്വേയില്‍ ഖത്തറിലെ 60 ശതമാനം ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ് നടത്താനാണ് ആഗ്രഹമെന്ന് കണ്ടെത്തിയതായി കഴിഞ്ഞ വര്‍ഷം മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. 

കമ്പനികള്‍ക്കൊപ്പം ഗാര്‍ഹിക സംരംഭകരും ഓണ്‍ലൈന്‍ വ്യാപാരത്തില്‍ സജീവമാണ്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം വ്യാപാരം കൂടുതലായി നടക്കുന്നത്. ഇ-കൊമേഴ്‌സിലെ വളര്‍ച്ച പോലെ തന്നെ അതിവേഗത്തില്‍ തന്നെയാണ് ഈ 'സോഷ്യല്‍ കൊമേഴ്‌സും' ഖത്തറില്‍ വളരുന്നത്. 

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. വരാനിരിക്കുന്ന 2022 ഖത്തര്‍ ലോകകപ്പോടെ ഖത്തറിലെ ഇ-കൊമേഴ്‌സ് വ്യാപാരികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കാന്‍ പറ്റിയ അവസരമാകും ഇത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News