Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ജീവിതച്ചെലവുകളിൽ കുറവുണ്ടായതായി റിപ്പോർട്ട് 

August 15, 2020

August 15, 2020

ദോഹ : ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി (സിപിഐ) ഖത്തറിലെ ജീവിതച്ചെലവിൽ ജൂലൈയിൽ 3.41 ശതമാനം കുറവു വന്നതായി റിപ്പോർട്ട്.സ്ഥിതിവിവര കണക്ക് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ മൂന്നാം ഘട്ട ഇളവുകൾ നിലവിൽ വന്ന ശേഷവും ജനങ്ങളുടെ വാരാന്ത്യ യാത്രകൾക്കും വിനോദത്തിനുമുള്ള ചെലവുകളിൽ ഗണ്യമായ കുറവുണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഈ കാലയളവിൽ പണപ്പെരുപ്പം 0.23 ശതമാനം കുറഞ്ഞതായും അവലോകന റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് വ്യാപനത്തിന് മുമ്പ് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്) പുറത്തുവിട്ട കണക്കനുസരിച്ച് മൂല്യവർധിത നികുതി ഏർപ്പെടുത്തിയതോടെ 2020 ൽ ഖത്തറിലെ പണപ്പെരുപ്പം 3.7 ശതമാനമായി ഉയരുമെന്ന് പ്രവചിച്ചിരുന്നു.എന്നാൽ 2020 രണ്ടാം പാദത്തിലും പണപ്പെരുപ്പം രണ്ടു ശതമാനത്തിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News