Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിന്റെ അഭിമാന താരങ്ങള്‍ രാജ്യത്ത് തിരികെ എത്തി

August 08, 2021

August 08, 2021

ദോഹ: ടോക്കിയോ ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടങ്ങള്‍ക്കു  ശേഷം ഖത്തറിലെ ഒളിമ്പിക് അത്‌ലറ്റുകള്‍ ദോഹയിൽ തിരിച്ചെത്തി..സ്വര്‍ണ്ണവും വെങ്കലവും നേടി ടീം കൈവരിച്ച ചരിത്ര നേട്ടത്തിൽ ഏറെ സന്തുഷ്ടരാണെന്നും ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മാന്യമായ വിജയം ഉറപ്പാക്കിയ  ഖത്തർ കായിക താരങ്ങൾക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട്  അമീര്‍ ശൈയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ട്വീറ്റ് ചെയ്തു.വെയ്റ്റ് ലിഫ്റ്റിംഗ് സ്വര്‍ണ്ണ മെഡല്‍, ഹൈജമ്പ് മത്സരത്തില്‍ സ്വര്‍ണം,  ആദ്യത്തെ ബീച്ച് വോളിബോള്‍ മെഡൽ എന്നിവ രാജ്യത്തിനൊപ്പം എഴുതിച്ചേർത്താണ് താരങ്ങള്‍ ഖത്തറിലെത്തിയത്. മുതാസ് ബര്‍ഷിം തന്റെ ഇറ്റാലിയന്‍ എതിരാളിയും ദീര്‍ഘകാല സുഹൃത്തുമായ  ജിയാന്‍മാര്‍ക്കോ ടാംബറുമായി സ്വര്‍ണ്ണ മെഡല്‍ പങ്കിട്ട ഹൈജമ്പ് മത്സരം ലോകശ്രദ്ധ നേടിയിരുന്നു.
ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഇന്ത്യൻ രൂപയുമായുള്ള ഖത്തർ റിയാലിന്റെ ഇന്നത്തെ വിനിമയ നിരക്ക് : 1 റിയാൽ / 20.15

 


Latest Related News