Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്നുള്ള ദന ബിൻത് മുഹമ്മദ്‌ അൽനുഐമി ഫിഫ തർക്കപരിഹാരസമിതിയിൽ

October 06, 2021

October 06, 2021

ദോഹ : ഫുട്ബോൾ താരങ്ങൾക്കും അവരുടെ ക്ലബ്ബുകൾക്കും ഇടയിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾ നിയമപരമായി പരിഹരിക്കാനുള്ള ഫിഫയുടെ പ്രത്യേകസമിതിയിൽ ഖത്തർ സ്വദേശിനിയായ ദന ബിൻത് മുഹമ്മദ്‌ അൽനുഐമിയും. നാല് വർഷത്തെ കാലാവധിയുള്ള നിയമസംഘത്തിലാണ് അൽ നുഐമി ഉൾപ്പെട്ടത്. നിലവിൽ സുപ്രീം കമ്മറ്റിയിലെ നിയമവിഭാഗത്തിന്റെ അധ്യക്ഷയാണ് അൽനുഐമി.

അന്താരാഷ്ട്ര കായികരംഗംത്ത് ഖത്തർ നൽകുന്ന മികച്ച സംഭാവനകൾക്ക് ഉദാഹരണമാണ് നുഐമിയുടെ ഈ നേട്ടം. ഓരോ വർഷവും ശരാശരി മൂവായിരത്തിഅഞ്ഞൂറോളം കേസുകൾക്ക് തീർപ്പ് കല്പിക്കുകയെന്ന വലിയ വെല്ലുവിളിയാണ് നുഐമിക്കും സംഘത്തിനും മുന്നിലുള്ളത്. തർക്കപരിഹാരസമിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ legal.fifa.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.


Latest Related News