Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഖത്തരി വനിതയാകാനൊരുങ്ങി ശൈഖ അസ്മ

March 29, 2021

March 29, 2021

ദോഹ: ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഖത്തരി വനിതയാകാനൊരുങ്ങി ശൈഖ അസ്മ അല്‍താനി. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലായാണ് ശൈഖ അസ്മ എവറസ്റ്റ് കീഴടക്കാനായി പുറപ്പെടുക. വ്യവസ്ഥകള്‍ അനുകൂലമാണെങ്കില്‍ മെയ് പകുതിയോടെ എവറസ്റ്റ് കീഴടക്കുന്നതിന് മുന്നോടിയായി ഏപ്രില്‍ ഒന്നിന് ബേസ് ക്യാമ്പില്‍ എത്താനായി നേപ്പാളിലേക്ക് തിരിക്കും. 

എക്‌സ്‌പ്ലോറേഴ്‌സ് ഗ്രാന്‍ഡ് സ്ലാം പൂര്‍ത്തിയാക്കിയ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ആദ്യ വനിതയാകാനുള്ള ശൈഖ അസ്മയുടെ യാത്രയിലെ ഏറ്റവും കഠിനമായ വെല്ലുവിളിയാണ് എവറസ്റ്റ്. ഏഴ് കൊടുമുടികളും കീഴടക്കുകയും ഉത്തര, ദക്ഷിണ ധ്രുവങ്ങളിലെത്തുകയും ചെയ്താല്‍ മാത്രമേ എക്‌സ്‌പ്ലോറേഴ്‌സ് ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കാന്‍ കഴിയൂ. എവറസ്റ്റ് കീഴടക്കാന്‍ ശ്രമിക്കുന്ന മൂന്നാമത്തെ ഖത്തരിയാണ് ശൈഖ അസ്മ. വിജയിച്ചാല്‍ സമുദ്രനിരപ്പില്‍ നിന്ന് 8849 മീറ്റര്‍ ഉയരത്തില്‍ എത്തുന്ന ആദ്യ ഖത്തരി വനിതയാകും അവര്‍. 

'ചെറുപ്പകാലം മുതലുള്ള എന്റെ സ്വപ്‌നമാണ് മല കയറ്റം. എന്റെ കായികപ്രേമത്തെ ജ്വലിപ്പിച്ച സ്വപ്‌നം. എന്റെ പരിമിതികളെ വെല്ലുവിളിക്കുന്നതിനാലാണ് ഞാന്‍ പര്‍വ്വതങ്ങളില്‍ കയറുന്നത്. ലോകത്തെ ഏറ്റവും വലിയ പര്‍വ്വതങ്ങള്‍ കീഴടക്കുന്നതിലൂടെ പരമ്പരാഗത പര്യവേഷകരുടെ വാര്‍പ്പ് മാതൃകകളെ വെല്ലുവിളിക്കാനും ഈ മേഖലയിലേക്ക് എത്താന്‍ സ്ത്രീകളെയും ചെറുപ്പക്കാരെയും പ്രചോദിപ്പിക്കാനും എന്നെ പ്രാപ്തമാക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.' -ശൈഖ അസ്മ പറഞ്ഞു. 

സാഹസികയാത്രകളെ പ്രണയിക്കുന്ന ശൈഖ അസ്മ ഒമ്പത് എക്‌സ്‌പ്ലോറര്‍ ഗ്രാന്‍ഡ് സ്ലാം ദൗത്യങ്ങളില്‍ മൂന്നെണ്ണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2018 ല്‍ യൂറോപ്പില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള അന്തര്‍ദേശീയ വനിതാ ടീമിന്റെ ഭാഗമായി ഉത്തരധ്രുവത്തിലേക്ക് പോയിട്ടുണ്ട് അവര്‍. 2014 ല്‍ കിളിമാഞ്ചാരോയിലെത്തിയ ഖത്തരി വനിതകളുടെ ആദ്യ സംഘത്തില്‍ ഒരാളുമാണ് അവര്‍.


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News