Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഖത്തറിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു,വ്യാഴാഴ്ച അനുശോചന യോഗം

July 18, 2023

July 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഖത്തറിലെ വിവിധ പ്രവാസി സംഘനകൾ അനുശോചനം അറിയിച്ചു.ഉമ്മൻചാണ്ടിയുടെ വിയോഗം പ്രവാസികൾക്ക് തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി,ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല വാർത്താക്കുറിപ്പിൽ  അറിയിച്ചു.

ബഡ്ജറ്റ് എയർലൈൻ ഉൾപ്പെടെ  പ്രവാസികൾക്കായുള്ള പല പദ്ധതികളും  ഉമ്മൻചാണ്ടി മുൻകൈയ്യെടുത്ത് നടപ്പാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.ഖത്തറിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരെ ഉൾപ്പെടുത്തി വ്യാഴാഴ്ച വൈകിട്ട് അനുശോചന യോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം കണ്ടതിൽ വെച്ച് ഏറ്റവും ജനകീയനായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു.പ്രവാസികളുടെ പ്രശ്നങ്ങൾ എപ്പോഴും ശ്രദ്ധാപൂർവ്വം കേൾക്കുകയും, അവ പരിഹരിക്കാനുള്ള ശ്രമം നടത്തുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന്  കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

മികച്ച ഭരണാധികാരിയും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻചാണ്ടിയെന്ന്  ഐ.എം.സി.സി( IMCC) വഹാബ് വിഭാഗം ഖത്തർ നാഷണൽ കമ്മറ്റി പ്രതികരിച്ചു.നീണ്ട അര നൂറ്റാണ്ട് കാലം ജനപ്രതിനിധിയായി സേവനനുഷ്ട്ടിക്കാൻ കഴിഞ്ഞു എന്നത് ജനങ്ങളുമായി അദ്ദേഹത്തിന് ഉണ്ടായ ഇഴയടുപ്പത്തിൻ്റെയും ഊഷ്മള ബന്ധത്തിൻ്റെയും തെളിവ് കൂടിയായിരുന്നു. ഈ നാടിന് വേണ്ടി സമർപ്പിച്ച ഉമ്മൻ ചാണ്ടിയുടെ നിര്യാണം കേരള രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും   പാർട്ടിയുടെയും സഹപ്രവർത്തകരുടെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഐ.എം.സി.സി അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.

ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസ്‌ പാർട്ടിക്കും നാടിനും നികത്താൻ പറ്റാത്ത വിടവാണെന്നും കേരള ജനതയുടെ തീരാനഷ്ടമാണെന്നും ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാപ്രസിഡന്റ്‌ പിസി നൗഫൽ കട്ടുപ്പാറ അനുശോചനകുറിപ്പിൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News