Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മുൻ ദേശീയ ഫുട്‍ബോൾ താരം ലണ്ടനിൽ നിര്യാതനായി

May 08, 2022

May 08, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിന്റെ മുൻ ഫുടബോൾ ദേശീയ താരം ആദൽ അൽ മുല്ല ഹൃദയാഘാതത്തെ തുടർന്ന് ലണ്ടനിൽ നിര്യാതനായി.തുടക്കത്തിൽ അൽ അറബി എഫ്‌സിക്ക് വേണ്ടി കളിച്ചിരുന്ന അദ്ദേഹം പിന്നീട് അൽ റയാൻ ക്ലബ്ബിനു വേണ്ടിയും അൽഖോർ ക്ലബ്ബിനു വേണ്ടിയും ബൂട്ടണിഞ്ഞിരുന്നു.1992-ൽ ബാഴ്‌സലോണ ഒളിമ്പിക്‌സിലേക്കുള്ള യോഗ്യതാ മത്സരത്തിൽ ജപ്പാനെ പരാജയപ്പെടുത്താൻ ദേശീയ ടീമിനെ സഹായിച്ച ചരിത്ര ഗോൾ നേടിയത് ആദൽ അൽ മുല്ലയിലൂടെയായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയ  ഖത്തറിലെ പ്രമുഖരും ഫുട്ബോൾ താരങ്ങളും വിവിധ ക്ലബ്ബുകളും "ധീരനായ കളിക്കാരൻ" എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഖത്തർ ഫുട്‍ബോൾ അസോസിയേഷൻ മുല്ലയുടെ മരണ വിവരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ഖത്തറിൽ നിന്ന് ലണ്ടനിലേക്ക് പോയത്.മൃതദേഹം ഖത്തറിൽ എത്തിച്ചു ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News