Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രായേൽ ചാനലിനോട് സംസാരിച്ചില്ല,ഖത്തരി പൗരന്റെ നടപടി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു

November 20, 2022

November 20, 2022

അൻവർ പാലേരി 

ദോഹ : ദോഹയിലെ സൂഖ് വാഖിഫിൽ ലോകകപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം തേടിയ ഇസ്രായേൽ ടെലിവിഷൻ റിപ്പോർട്ടറോട് സംസാരിക്കാൻ തയ്യാറാകാതിരുന്ന സ്വദേശി പൗരന്റെ നടപടി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു.ഇസ്രായേൽ ബ്രോഡ്‌കാസ്റ്റിംഗ്‌ ടെലിവിഷൻ ചാനലിൽ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തിയതിന് പിന്നാലെ സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് ഖത്തറി പൗരൻ പിൻമാറുകയായിരുന്നു.ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ  സംഭവത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേർ ട്വിറ്ററിൽ രംഗത്തെത്തി.

അതേസമയം,മൊഹ്‌സെൻ ബിൻ ഒമർ അൽ മാരിയുടെ നടപടി അറബ് ലോകത്തിന്റെ ആധികാരിക നിലപാടാണെന്നാണ് കൂടുതൽ പേരും പ്രതികരിച്ചത്.

 

"എന്നെ അഭിമുഖം നടത്താൻ ശ്രമിച്ച ഇസ്രായേലി ചാനലിൽ നിന്ന് വിട്ടുനിൽക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, തന്റെ മതത്തോടും രാജ്യത്തോടും അസൂയയുള്ള ഇസ്രായേലിനോടുള്ള ഓരോ അറബ് മുസ്ലീം വ്യക്തിയുടെയും പ്രതികരണമായിരുന്നു അത്"-മറ്റൊരു വീഡിയോയിൽ മൊഹ്‌സെൻ ബിൻ ഒമർ അൽ മാരി തന്നെ തന്റെ നിലപാട് വിശദീകരിച്ചു.ഒരു അറബ്, ഇസ്‌ലാമിക സമൂഹമെന്ന നിലയിൽ ഞങ്ങളുടെ നിലപാട് ഉറച്ചതാണെന്നും  ഫലസ്തീൻ വിഷയത്തിലുള്ള അഭിപ്രായത്തിൽ മാറ്റമില്ലെന്നും മൊഹ്‌സെൻ അൽ മാരി കൂട്ടിച്ചേർത്തു.

ഇതിന് താഴെ പിന്തുണയുമായെത്തിയ നിരവധി പേർക്ക് മുഹ്‌സിൻ നന്ദി രേഖപ്പെടുത്തി.

ഇതിനിടെ,പ്രശസ്ത കൊളംബിയൻ ഗായിക മലുമ ദോഹയിൽ  ഇസ്രായേൽ ചാനലുമായുള്ള സംസാരത്തിനിടെ അഭിമുഖത്തിൽ നിന്ന് പിൻമാറിയതായി അൽ ജസീറ അറബിക് റിപ്പോർട്ട് ചെയ്തു.  ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടറുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്നതിനെ തുടർന്നാണ്  മലുമ അഭിമുഖം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

"ഞാൻ ഇവിടെ വന്നത് ഫുട്ബോൾ ആസ്വദിക്കാനും മനോഹരമായ ഇവിടുത്തെ ജീവിതം ആസ്വദിക്കാനുമാണ്."എന്ന് മലുമ മറുപടി നൽകിയെങ്കിലും ടെലിവിഷൻ റിപ്പോർട്ടർ പിന്നെയും ഖത്തറിനെ കുറിച്ച് അനുചിതമായി സംസാരിക്കാൻ അവരെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അൽ ജസീറയുടെ റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News