Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ -യൂറോപ്യന്‍ സൗഹൃദ കൂട്ടായ്മ നിലവില്‍വന്നു

November 15, 2019

November 15, 2019

ബ്രസല്‍സ് : യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഖത്തരി-യൂറോപ്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ രൂപീകരിച്ചു. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് അസോസിയേഷന്‍ രൂപീകരണം നടന്നത്.

ബെല്‍ജിയത്തിലെ ഖത്തര്‍ സ്ഥാനപതിയും യൂറോപ്യന്‍ യൂനിയനിലെ ഖത്തര്‍ മിഷന്‍ മേധാവിയുമായ അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍കുലൈഫി പ്രഥമ യോഗത്തില്‍ അധ്യക്ഷനായി. അസോസിയേഷന്‍ പ്രസിഡന്റും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവുമായ ക്രിസ്റ്റ്യന്‍ സില്‍വിയോ ബൊസോവ അടക്കമുള്ള പ്രമുഖര്‍ യോഗത്തില്‍ സംബന്ധിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റിലെ വിവിധ പാര്‍ട്ടികളില്‍നിന്നുള്ള ഡെപ്യൂട്ടിമാര്‍ അസോസിയേഷനില്‍ അംഗങ്ങളാണ്.

സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലടക്കം വിവിധ രംഗങ്ങളില്‍ ഖത്തറും യൂറോപ്യന്‍ പാര്‍ലമെന്റും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൗഹൃദ കൂട്ടായ്മ രൂപീകരിച്ചത്. പ്രകൃതി വാതക ഉല്‍പാദന, കയറ്റുമതിയിലും കായിക, വിദേശനിക്ഷേപ രംഗങ്ങളിലടക്കം ഖത്തര്‍ അടുത്തിടെ കൈവരിച്ച വന്‍കുതിപ്പിനെ കുറിച്ച് അല്‍കുലൈഫി യോഗത്തില്‍ സംസാരിച്ചു.


Latest Related News