Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ യുവകലാസാഹിതി കുടുംബ സംഗമവും പെരുന്നാൾ ആഘോഷവും സംഘടിപ്പിച്ചു

May 09, 2022

May 09, 2022

ദോഹ :  ഈദ് ആഘോഷങ്ങളുടെ ഭാഗമായി യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച വിനോദയാത്രയും കുടുംബ സംഗമവും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.. മെയ് 6 നു വൈകുന്നേരം നാലു  മുതല്‍ 10 വരെ അൽ ബിദാ പാർക്കിൽ നടന്ന പരിപാടി യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ കണ്‍വീനര്‍ രജി പുത്തൂരാൻ സ്വാഗതം പറഞ്ഞു.

പിക്നിക്കിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മ്യൂസിക്കൽ റൗണ്ട്, ലൈം& സ്പൂൺ, ബലൂൺ വീർപ്പിക്കൽ, തബോല തുടങ്ങി വിവിധ മത്സരങ്ങളും കുട്ടികള്‍ക്കായി ബലൂൺ പൊട്ടിക്കൽ, മിഠായി പെറുക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.

കെ രഘുനാഥ്, മോഹൻ ജോൺ, സിറാജുദീൻ എം ,ജോബിൻ പണിക്കർ, സരിൻ കക്കത്ത്, ബിജോയ് വേണുഗോപാൽ, ജീമോൻ ജേക്കബ്  എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള , കണ്‍വീനര്‍ രജി പുത്തൂരാൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവര്‍ ചേർന്ന് സമ്മാനങ്ങള്‍ നല്‍കി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News