Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ യുവകലാസാഹിതിയുടെ സാഹിതി വായനാകൂട്ടത്തിന് തുടക്കമായി

May 30, 2022

May 30, 2022

ദോഹ: യുവകലാസാഹിതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി 'സാഹിതി വായനാകൂട്ടം' നിലവില്‍ വന്നു. ഖത്തറിൽ താമസിക്കുന്ന മലയാളപുസ്തക സ്നേഹികളെ കൂട്ടി യോജിപ്പിച്ചു കൊണ്ട്, അവർക്കിടയിൽ വായനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള  ഇടപെടൽ നടത്താൻ ലക്ഷ്യമാക്കിയാണ്  കൂട്ടായ്മക്ക് രൂപം നൽകിയതെന്ന് സംഘാടകർ അറിയിച്ചു.

മലയാളത്തിലെ നല്ല പുസ്തകങ്ങള്‍ ശേഖരിച്ച് വായനക്കാർക്കായി എത്തിക്കുക, മലയാള പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ആനുകാലിക സാംസ്കാരിക ഇടപെടൽ തുടങ്ങിയ സാഹിതി വായനാ കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മെയ് 27 ന് നടന്ന യുവകലാസാഹിതി ജനറൽ ബോഡി യോഗത്തിൽ കൺവീനർ സിറാജ് വിശദീകരിച്ചു.  പുസ്തക ശേഖരത്തിലേക്ക് ഗീതാ നസീര്‍ എഴുതിയ 'ബാലറാം എന്ന മനുഷ്യന്‍',ഷാനവാസ് തവയിൽ ഏറ്റുവാങ്ങി. സാഹിതി വായനാ കൂട്ടത്തിന്റെ രക്ഷാധികാരികളായി ഷാനവാസ് തവയിൽ,രാഗേഷ് കുമാര്‍, അജിത് പിള്ള എന്നിവരെയും കൺവീനറായി  എം. സിറാജിനേയും ജോയിന്റ് കൺവീനർമാരായി ജീമോന്‍ ജേക്കബ്, ബിജോയ് വേണുഗോപാൽ എന്നിവരേയും ട്രെഷററായി സരിൻ കക്കത്തിനേയും തെരഞ്ഞെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News