Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിന് വളണ്ടിയർ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി : വിശദവിവരങ്ങൾ

March 21, 2022

March 21, 2022

ദോഹ : അറബ് ഭൂഖണ്ഡത്തിലെ ആദ്യ ഫുട്‍ബോൾ ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ടൂർണമെന്റിന്റെ സംഘാടനത്തിൽ ഭാഗമാവാൻ, വളണ്ടിയർമാർക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി സംഘാടകർ അറിയിച്ചു. 45 വ്യത്യസ്ത വിഭാഗങ്ങളിലേക്കായി, ആകെ ഇരുപതിനായിരം പേർക്കാണ് വളണ്ടിയറാവാൻ അവസരം ലഭിക്കുക. ഇഷ്ടതാരങ്ങളെ അടുത്ത് നിന്ന് വീക്ഷിക്കാനും, മത്സരങ്ങളുടെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട് ഇടപഴകാനുമുള്ള സുവർണാവസരമാണ് വളണ്ടിയർമാരെ കാത്തിരിക്കുന്നത്. 

18 വയസ്സ് കഴിഞ്ഞവർക്കാണ് അപേക്ഷ നൽകാൻ കഴിയുക. ഇവർക്ക്, മുൻപ് വളണ്ടിയറായി സേവനം ചെയ്ത പരിചയസമ്പത്ത് നിർബന്ധമില്ല. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണമെന്നും അറബിക് ഭാഷ കൂടെ അറിയുന്നവർക്ക് മുൻഗണന ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഡിഡാസ് ഒരുക്കുന്ന പ്രത്യേക യൂണിഫോമും, ഭക്ഷണവും ലഭിക്കും. ഒപ്പം, ഇവർക്ക് പൊതുഗതാഗതമാർഗങ്ങൾ ഉപയോഗിച്ച് സൗജന്യമായി യാത്ര ചെയ്യാനും കഴിയും. http://volunteer.fifa.com എന്ന ലിങ്കിലാണ് വളണ്ടിയറാവാനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇന്ന് വൈകീട്ട് നടക്കുന്ന പ്രത്യേക പരിപാടിയോടെയാണ് വളണ്ടിയർ പ്രോഗ്രാം ആരംഭിക്കുന്നത്. ഖത്തർ സമയം രാത്രി എട്ട് മണിക്ക് നടക്കുന്ന പരിപാടി ഫിഫയുടെ യൂട്യൂബ് ചാനലിലൂടെ തത്സമയം കാണാം.


Latest Related News