Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
"ഹയ..ഹയ..."(വി ആർ ബെറ്റർ ടുഗെതർ) : ഐക്യത്തിന്റെ സന്ദേശവുമായി ഖത്തർ ലോകകപ്പിന്റെ ആദ്യഗാനം പുറത്തിറങ്ങി

April 01, 2022

April 01, 2022

ദോഹ : വേവിങ് ഫ്ലാഗ്, വക്കാ വക്കാ തുടങ്ങിയ ലോകകപ്പ് ഹിറ്റുകളിലേക്ക് ഖത്തറിന്റെ 'ഹയ്യാ ഹയ്യാ' ഗാനവും. ലോകകപ്പിന് മുന്നോടിയായി ഫിഫ ഔദ്യോഗികമായി പുറത്തിറക്കിയ ആദ്യഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നരമിനിറ്റോളം നീണ്ടുനിൽക്കുന്ന ഗാനത്തിൽ, ലോകം ഒറ്റക്കെട്ടായി ഒന്നിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് പ്രതിഫലിക്കുന്നത്..

അമേരിക്കൻ ഗായകൻ ട്രിനിഡാഡ് കാർഡോണ, ആഫ്രിക്കൻ ചടുലസംഗീതത്തിന്റെ ഐക്കൺ ഡേവിഡോ എന്നിവർക്കൊപ്പം, ഖത്തറി ഗായിക ഐഷയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഖത്തറിന്റെ തനത് ഭൂപ്രകൃതിയും, കഴിഞ്ഞ ലോകകപ്പുകളിലെ സുന്ദരനിമിഷങ്ങളും ദൃശ്യങ്ങളിൽ മനോഹരമായി സമന്വയിപ്പിച്ചിട്ടുണ്ട്.

https://youtu.be/vyDjFVZgJoo

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News