Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഫുട്ബോൾ ലോകകപ്പ്, വളയം പിടിക്കാൻ രണ്ടായിരത്തോളം മലയാളികളും

November 28, 2021

November 28, 2021

ദോഹ : അടുത്ത വർഷം ഖത്തറിൽ അരങ്ങേറാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പിനോട് അനുബന്ധിച്ചുള്ള ബസ്സുകളിൽ രണ്ടായിരം മലയാളികളെ ഡ്രൈവറായി നിയമിക്കും. മൂവായിരത്തോളം ബസ്സുകളാണ് ഖത്തർ ഗവണ്മെന്റ് ലോകകപ്പിനായി ഒരുക്കുന്നത്. ഇവയിൽ ഭൂരിഭാഗം ബസ്സുകളും ഓടിക്കാനുള്ള ദൗത്യം മലയാളികൾക്കായിരിക്കും. മികച്ച ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നതിനായി ഖത്തർ നിയോഗിച്ച പ്രത്യേകസംഘം ഇതിനായി കൊച്ചിയിലെത്തി. 


ഇംഗ്ലീഷ് ഭാഷ എളുപ്പം വഴങ്ങുമെന്നതിനാലാണ് മലയാളികൾക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. കൊച്ചിയിലെ അങ്കമാലി അഡ്ലക്സ് ഗ്രൗണ്ടിൽ വെച്ച് എഴുത്തുപരീക്ഷയും എറണാകുളം ചാത്യാത്ത് ക്വീൻസ് വാക്ക് വേയിൽ റോഡ് ടെസ്റ്റും നടത്തിയാണ് ഡ്രൈവർമാരെ തിരഞ്ഞെടുക്കുക. രണ്ട് ഘട്ടങ്ങളും നാളെ നടക്കും. ഒന്നരവർഷത്തേക്കുള്ള കരാറിൽ തിരഞ്ഞെടുക്കപ്പെടുന്ന ഡ്രൈവർമാർക്ക് കരാർ കാലഘട്ടം അവസാനിച്ചാൽ ഖത്തറിൽ തന്നെ മറ്റ് ജോലികൾ അന്വേഷിക്കാനും കഴിയും.


Latest Related News