Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അന്താരാഷ്ട്ര വേദിയിൽ ബിക്കിനി അണിഞ്ഞ് ഖത്തർ വനിത, സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം

November 19, 2021

November 19, 2021

ദോഹ : ലെബനനിൽ നടന്ന, നാല്പത് വയസിന് മുകളിൽ പ്രായമുള്ള വനിതാ ബോഡി ബിൽഡിങ് മത്സരത്തിൽ ഒന്നാമതെത്തിയ ഖത്തറി സ്വദേശിനിയെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജാബർ അൽ ഹറാമി അടക്കം നിരവധി ആളുകളാണ് അബീർ എൽ അലി എന്ന സ്ത്രീക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 

'ഖത്തറിനെ പ്രതിനിധീകരിച്ച് ഇത്തരമൊരു മത്സരത്തിൽ ഒരാൾ പങ്കെടുത്തു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ആ സ്ത്രീക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. മത്സരം നടന്നത് ഖത്തറിന് പുറത്താണെങ്കിലും, സംഘാടകരും ശിക്ഷിക്കപ്പെടണം. അതുപോലൊരു വേദിയിൽ ഖത്തറിന്റെ ദേശീയഗാനം മുഴങ്ങിയത് ദൗർഭാഗ്യകരമാണ് '.- കുപിതനായ അൽ ഹറാമി ട്വിറ്ററിൽ കുറിച്ചു.  മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ യുവതി ഇൻസ്റ്റാഗ്രാമിൽ ബിക്കിനി ധരിച്ച വീഡിയോ പങ്കുവെച്ചതായും ആരോപണം ഉയരുന്നുണ്ട്. അതേസമയം, ഖത്തറിൽ ജീവിക്കുന്ന ലെബനീസ്-അമേരിക്കൻ സ്വദേശിയാണ് യുവതിയെന്നും, ഇവർക്ക് ഖത്തർ പൗരത്വം ഇല്ലെന്നുമാണ് ഒരുകൂട്ടർ വാദിക്കുന്നത്. സംഭവത്തിൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Latest Related News