Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരില്ലെന്ന് ഖത്തർ ഊർജ്ജമന്ത്രി

September 22, 2021

September 22, 2021

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ  (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്‌പോർട്ടിങ് കൺട്രീസ് ) അംഗത്വം നേടാൻ ശ്രമിക്കില്ലെന്നും, പകരം LNG(ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) യിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും ഖത്തർ ഊർജമന്ത്രി സാദ് ബിൻ ഷെരീദ അൽ കാബി. ദുബൈയിൽ നടക്കുന്ന ഗ്യാസ്ടെക്ക് കോൺഫറൻസിലാണ് മന്ത്രി നയം വ്യക്തമാക്കിയത്.

2019 ലാണ് പെട്രോളിയം കയറ്റുമതി കൂട്ടായ്മയിൽ നിന്നും ഖത്തർ പടിയിറങ്ങിയത്. മറ്റ് അറബ് രാജ്യങ്ങളുമായി നിലനിന്നിരുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു എങ്കിലും, ഈ ആരോപണം ഖത്തർ അന്ന് തന്നെ നിഷേധിച്ചിരുന്നു.  എൽഎൻജിയിൽ കൂടുതൽ നിക്ഷേപം വേണമെന്നും, ഈ മേഖലയിൽ നിക്ഷേപം കൂടിപ്പോവുമോ എന്ന ഭയം തങ്ങൾക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രകൃതിവിഭവങ്ങളെ അനാവശ്യമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച്, ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ലോകരാജ്യങ്ങളോട് ആവശ്യപ്പെടാനും മന്ത്രി മറന്നില്ല. സെപ്റ്റംബർ 23 നാണ് ഗ്യാസ്ടെക്ക് കോൺഫറൻസ് അവസാനിക്കുന്നത്.


Latest Related News