Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഫുട്ബോൾ ലോകകപ്പ്, കമാന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു

November 29, 2021

November 29, 2021

ദോഹ : വരുന്ന വർഷം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ പ്രധാനമുന്നൊരുക്കങ്ങളിൽ ഒന്നായ കൺട്രോൾ റൂം പൂർണസജ്ജമായി. ആസ്പയർ സ്പോർട്സ് ആക്സിലറേറ്റർ കോംപ്ലക്സിലാണ് കമന്റ് ആൻഡ് കൺട്രോൾ സെന്റർ പ്രവർത്തിക്കുക. ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരസാങ്കേതിക ജോലികളും ഈ സെന്ററിലാണ് അരങ്ങേറുക.

നാളെ ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന്റെ സാങ്കേതികകാര്യങ്ങളും ഇതേ കമാന്റ് സെന്ററിൽ വെച്ച് നിയന്ത്രിക്കും. അറബ് കപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നതിലൂടെ ഏതെങ്കിലും മേഖലകളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന് കണ്ടെത്താൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എല്ലാ സ്റ്റേഡിയങ്ങളിലെ വിവരങ്ങളിലും കമാന്റ് സെന്ററിൽ ഇരുന്ന് തത്സമയം അറിയാൻ സാധിക്കുമെന്നും, ലോകത്ത് തന്നെ ആദ്യമായാണ് ഒരു ആതിഥേയരാജ്യം ഇത്തരമൊരു കമാന്റ് സെന്ററിലൂടെ ലോകകപ്പ് നിയന്ത്രിക്കുന്നതെന്നും അധികൃതർ അവകാശപ്പെട്ടു. എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളുമായും ബന്ധപ്പെടുത്തിയിട്ടുള്ള ഈ സെന്ററിലെ സീസീടീവികൾ വഴി സ്റ്റേഡിയങ്ങളിലെ പ്രവേശനകവാടങ്ങൾ വീക്ഷിക്കാനും, കളി കാണാനെത്തുന്ന ആരാധകരുടെ എണ്ണമെടുക്കാനും കഴിയും.


Latest Related News