Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആരവമൊഴിഞ്ഞ നിരാശയിൽ നാട്ടുകാർ,ഖത്തർ സാധാരണ ജീവിതത്തിലേക്ക്

December 19, 2022

December 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ആളും ആരവുമൊഴിഞ്ഞ ഖത്തറിൽ പ്രവാസികൾ ഉൾപെടെയുള്ള താമസക്കാർ തിങ്കളാഴ്ച ഉറക്കമുണർന്നത് കടുത്ത നിരാശയിൽ. ഖത്തറിലെ മണ്ണും വിണ്ണും ഫുട്ബോൾ മാത്രം ശ്വസിച്ച, സ്കൂൾകുട്ടികൾ മുതൽ ഖത്തർ  ഭരണകൂടം വരെ കാൽപന്ത്കളി മാത്രം സംസാരിച്ച 28 ഉത്സവദിനരാത്രങ്ങൾ.ആ ഒരു മാസത്തിന് പക്ഷെ, 12 വർഷത്തെ അധ്വാനമുണ്ടായിരുന്നു. ഒരു സഹസ്രാബ്ദ കാലത്തെ തയ്യാറെടുപ്പിനാൽ പടുത്തുയർത്തിയ കായികോത്സവത്തിനാണ് ഞായറാഴ്ച രാത്രി തിരശ്ശില വീണത്. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പെന്ന് മാലോകർ മുഴുവൻ സാക്ഷ്യപ്പെടുത്തിയ ഖത്തർ മാമാങ്കത്തിന് ഞായറാഴ്ച ഉജ്വല സമാപനമായതോടെ തിങ്കളാഴ്ച രാവിലെ മുതൽ ദോഹ മെട്രോയിൽ പോലും പറഞ്ഞറിയിക്കാനാവാത്ത വിധം ശൂന്യത തളം കെട്ടിനിൽക്കുന്ന പ്രതീതി.. 

തെരുവുകളിലെ ആർപ്പുവിളികളും ബഹളങ്ങളും നിലച്ച, നിശബ്ദമായ ഒരു പകലിലേക്കാണ് ഖത്തർ ഉറങ്ങിയുണർന്നത്. ദോഹയിലെ പ്രശസ്തമായ സൂഖ് വാഖിഫിന്റെ ഇടവഴികൾ ഫ്രാൻസ്, അർജന്റീന, മൊറോക്കോ തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രതിനിധികളെ അങ്ങിങ്ങായി കാണപ്പെട്ടുവെങ്കിലും ഉത്സവം അവസാനിച്ചെന്ന തിരിച്ചറിവ് അവരുടെയെല്ലാം ശരീരഭാഷയിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു.

“ഇന്ന് രാവിലെ ജോലിയിൽ പ്രവേശിച്ചപ്പോൾ ഈ സ്ഥലം വളരെ ശൂന്യമായി കണ്ടപ്പോൾ എനിക്ക് വലിയ സങ്കടം തോന്നി” സൂഖിലെ ഒരു തുണിക്കടയുടമ അഹമ്മദ് സലാം അൽ ജസീറയോട് പറഞ്ഞു. "ഒരുമാസക്കാലം ഇവിടം സജീവമായിരുന്നു. ഞങ്ങൾക്ക് ഇരിക്കാനോ വിശ്രമിക്കാനോ സമയമില്ലായിരുന്നു. ഫിഫ ലോകകപ്പ് പോലെയുള്ള ഒരു പ്രധാന ടൂർണമെന്റ് രാജ്യത്ത് എല്ലാ വർഷവും നടക്കട്ടെയെന്ന് ആശംസിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഞാൻ പോയിട്ടുള്ള ഒരേയൊരു സ്ഥലം ഖത്തറാണ്. പക്ഷേ, ലോകമെമ്പാടുമുള്ള ആളുകളെ കണ്ടുമുട്ടാൻ അവസരം ഇവിടെനിന്നും ലഭിച്ചു." മലയാളിയായ സലാം പറഞ്ഞു.

ലോകകപ്പിന്റെ ആരവങ്ങൾ ഏറ്റവുമധികം ഉയർന്നുകേട്ട ദോഹ മെട്രോയിലും പതിവില്ലാത്ത വിധം നിരാശ ബാധിച്ച അനുഭവമായിരുന്നു.കഴിഞ്ഞ കുറെ ദിനരാത്രങ്ങളായി പല വേഷം ധരിച്ച ഫുട്‍ബോൾ ആരാധകർ വിവിധ ഭാഷകളിൽ പാട്ടും ആരവുമായി നിറഞ്ഞ കമ്പാർട്ട്മെന്റുകളിൽ ഇന്ന് യാത്ര ചെയ്യാനുണ്ടായിരുന്നത് ജോലിക്കായി ഓഫീസിൽ പോകുന്നവരും ചുരുക്കം ചില സന്ദർശകരും മാത്രം. 

1.2 കോടി ആളുകൾ ടൂർണമെന്റിന്റെ ഭാഗമായി ഖത്തർ  സന്ദർശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 27 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്ത് ലോകകപ്പ് കാണാനെത്തിയ സന്ദർശകരുടെ ബാഹുല്യം ശരിക്കും ഉൽസവ പ്രതീതിയാണ് നാടിന് നൽകിയത്.

ദോഹയിലുടനീളമുള്ള ലോകകപ്പ് പരസ്യബോർഡുകളും പതാകകളും മറ്റും നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു ഇന്ന് വളണ്ടിയർമാർ. മെട്രോ സ്റ്റേഷനുകളിലും മറ്റുമുള്ള അനുബന്ധ ബോർഡുകൾ നീക്കം ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ ഇപ്പോഴും തുടരുകയാണ്.

64 മത്സരങ്ങൾ, ഡസൻ കണക്കിന് സംഗീതകച്ചേരികൾ, ഫാൻ ഫെസ്റ്റിവലുകൾ, ഫാഷൻ ഷോ തുടങ്ങിയവ നടന്ന വേദികളിലേക്ക് ഓടിയെത്താനുള്ള തത്രപ്പാടിലായിരുന്നു  ഈ 28 ദിനരാത്രങ്ങളിലും ജനങ്ങൾ. ഇന്നാവട്ടെ,ആർക്കും തിരക്കില്ലാത്ത ദിനം.

അതേസമയം, ചാമ്പ്യന്മാരായ അർജന്റീന ടീമിന്റെ വെള്ളയും നീലയും നിറത്തിലുള്ള ജഴ്‌സിയും സ്കാർഫും തൊപ്പികളും ധരിച്ച് കുടുംബസമേതം നഗരം ചുറ്റി വിജയമാഘോഷിക്കുന്നവരെ ഇന്നും നഗരത്തിന്റെ പലഭാഗങ്ങളിലും കാണാമായിരുന്നു. വാരാന്ത്യ അവധിയും ദേശീയദിന അവധിയും ഉൾപെടെ മൂന്നു ദിവസത്തെ അവധി കഴിഞ്ഞ ആലസ്യവുമായാണ് ഇന്ന് പലരും ഓഫീസുകളിൽ എത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News