Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇനി റെഡ് ലിസ്റ്റും ഗ്രീൻ ലിസ്റ്റുമില്ല, ഖത്തറിൽ പുതിയ പട്ടിക

February 25, 2022

February 25, 2022

ദോഹ : വിദേശരാജ്യങ്ങളെ ഗ്രീൻ, റെഡ്, എക്സെപ്ഷണൽ റെഡ് എന്നിങ്ങനെ തരം തിരിക്കുന്ന കോവിഡ് യാത്രാ മാനദണ്ഡം അവസാനിപ്പിച്ചതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇനി മുതൽ 'സ്റ്റാൻഡേർഡ് ഹെൽത്ത്', 'റെഡ് ഹെൽത്ത്' എന്നിങ്ങനെ രണ്ട് പട്ടികയായാണ് ഇനി രാജ്യങ്ങളെ വേർതിരിക്കുക. 

മുൻപ് എക്സെപ്ഷണൽ റെഡ് ലിസ്റ്റിലായിരുന്ന ഇന്ത്യയെ 'റെഡ് ഹെൽത്ത്‌' കാറ്റഗറിയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ ഈജിപ്ത്, ബംഗ്ലാദേശ്, ജോർജിയ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപൈൻസ്, ശ്രീലങ്ക, ജോർദാൻ തുടങ്ങിയ രാജ്യങ്ങളാണ് റെഡ് ഹെൽത്ത് ലിസ്റ്റിലുള്ളത്. വാക്സിനെടുത്തവർക്ക് കൊറന്റൈൻ, പീസീആർ ടെസ്റ്റ്‌ തുടങ്ങിയ മാനദണ്ഡങ്ങളിൽ ഖത്തർ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 28 മുതലാണ് പുതിയ മാനദണ്ഡം പ്രാബല്യത്തിൽ വരിക.


Latest Related News