Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് 19 : ഞായറാഴ്ച മുതൽ ഖത്തറിലെ 20 ശതമാനം സർക്കാർ ജീവനക്കാർ ഓഫീസുകളിൽ എത്തിയാൽ മതിയെന്ന് മന്ത്രിസഭാ തീരുമാനം  

March 18, 2020

March 18, 2020

ദോഹ : കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഖത്തറിൽ സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിൻ ഖലീഫാ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ഇന്ന് അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

സർക്കാർ സ്ഥാപനങ്ങളിൽ അത്യാവശ്യ ജോലികൾ ചെയ്യാനുള്ള 20 ശതമാനം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതിയെന്നാണ് നിർദേശം.അവശേഷിക്കുന്ന 80 ശതമാനം സർക്കാർ ജീവനക്കാരും വീടുകളിലിരുന്ന് ജോലി ചെയ്താൽ മതിയാവും.മാർച്ച് 22 ഞായറാഴ്ച മുതൽ രാണ്ടാഴ്ചത്തേക്കാണ് ഇത്തരമൊരു നിയന്ത്രണം ഏർപെടുത്തുന്നത്.ഇക്കാലയളവിൽ കാര്യങ്ങൾ മെച്ചപ്പെടുകയാണെങ്കിൽ തീരുമാനത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തും..അതേസമയം,ആരോഗ്യം,സൈന്യം,സുരക്ഷ എന്നീ മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന പദ്ധതികളെ നിയന്ത്രണം ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും നിരന്തരം നിരീക്ഷിക്കുകയും വേണമെന്നും മന്ത്രിസഭ നിർദേശിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News