Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പൊതുഗതാഗതം പ്രകൃതിസൗഹൃദമാക്കാൻ ഖത്തർ, ബസ് സ്റ്റോപ്പുകൾ 2700 ആയി ഉയർത്തും

November 06, 2021

November 06, 2021

ദോഹ: പൊതുഗതാഗത ത്തിൽ കാതലായ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതിയിലാണ് ഖത്തറെന്ന് അധികൃതർ. "ഖത്തർ നാഷണൽ വിഷൻ 2030" പദ്ധതിയുടെ ചുവടുപിടിച്ചാണ് പൊതുഗതാഗതത്തിൽ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നത്. 2030 ആവുമ്പോഴേക്കും രാജ്യത്തെ പൊതുഗതാഗതത്തിന്റെ 25 ശതമാനവും വൈദ്യുതി കേന്ദ്രീകൃതമാക്കാനാണ് അധികൃതരുടെ തീരുമാനം. അന്തരീക്ഷമലിനീകരണമടക്കമുള്ള ഒരുപിടി പ്രശ്നങ്ങളെ പരിഹരിക്കാൻ ഈ നീക്കത്തിലൂടെ സാധിക്കും. 

രാജ്യത്തെ ബസ് സ്റ്റോപ്പുകളുടെ എണ്ണം അടുത്ത വർഷം ആവുമ്പോഴേക്കും 2700 ആയി വർധിപ്പിക്കാനും അധികൃതർ തീരുമാനിച്ചു. ഫിഫ ഫുട്‍ബോൾ ലോകകപ്പിനോടനുബന്ധിച്ച് 1100 പുതിയ ബസ്സുകൾ നിരത്തിലിറക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാലും, ജല-വൈദ്യുത വകുപ്പായ കറാമയും ചേർന്നാണ് ഈ പദ്ധതികൾ രൂപകൽപന ചെയ്യുന്നത്.


Latest Related News