Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇനി ഒരു മാസം മതി,കോവിഡിനെതിരെ സമൂഹ പ്രതിരോധ ശേഷി കൈവരിക്കുമെന്ന് ഖത്തർ 

June 10, 2021

June 10, 2021

ദോഹ : ഖത്തറിൽ ഒരു മാസത്തിനകം കോവിഡിനെതിരായ സമൂഹ പ്രതിരോധ ശേഷി(ഹേർഡ് ഇമ്യുണിറ്റി) രൂപപ്പെടുമെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്റ്റർ ഡോ.മുഹമ്മദ് ബിൻ ഹമദ് അൽതാനി അഭിപ്രായപ്പെട്ടു. മാസ് വാക്സിനേഷൻ വഴിയും രോഗം ബാധിച്ച് ഭേദമാകുന്നതിലൂടെയും സമൂഹത്തിലുണ്ടാകുന്ന രോഗപ്രതിരോധ ശേഷിയെയാണ് ഹേർഡ് ഇമ്യുണിറ്റി എന്ന് വിശേഷിപ്പിക്കുന്നത്.'ഖത്തറിന്റെ സാമ്പത്തിക വളർച്ചയും അവസരങ്ങളും' എന്ന വിഷയത്തിൽ ദോഹ ബാങ്ക് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോക രാജ്യങ്ങളിൽ ഹേർഡ് ഇമ്യുണിറ്റി സ്വന്തമാക്കുന്ന ആദ്യരാജ്യങ്ങളുടെ പട്ടികയിലായിരിക്കും ഖത്തറെന്നും താമസിയാതെ നിയന്ത്രണങ്ങൾ നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യ ഘട്ടത്തിൽ വാക്സിനെടുത്തവർക്കായിരിക്കും പരിഗണന.ഓരോ ഘട്ടവും സൂക്ഷമമായി വിലയിരുത്തിയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിൽ വളരെ ഊര്ജിതമായാണ് വാക്സിനേഷൻ നടക്കുന്നത്.പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ പകുതിയിലധികം ജനങ്ങളും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.രാജ്യത്തെ പ്രതിദിന കണക്കുകൾ നിയന്ത്രണ വിധേയമായി.ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ നീക്കി എത്രയും വേഗം രാജ്യം പൂർവസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം മിഡിൽ ഈസ്റ്റ് ഫെയ്സ്ബുക് ഗ്രൂപ്പിൽ അംഗമാവുക.നിങ്ങൾക്കും വാർത്തകൾ പങ്കുവെക്കാം 

https://www.facebook.com/groups/2537150196538270


Latest Related News