Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ അവസരങ്ങൾ,വസ്തുക്കൾ സ്വന്തം പേരിൽ വാങ്ങാം

October 07, 2020

October 07, 2020

ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കും വിദേശ കമ്പനികള്‍ക്കും റിയൽ എസ്റ്റേറ്റ് മേഖലയിൽ  കൂടുതല്‍ സ്ഥലങ്ങളില്‍ വസ്തുക്കള്‍ സ്വന്തമായി വാങ്ങാന്‍ അനുമതി നൽകി. മാളുകളില്‍ ഷോപ്പുകള്‍ സ്വന്തമായി വാങ്ങാനും റസിഡന്‍ഷ്യല്‍ യൂനിറ്റുകളില്‍ വീടുകള്‍ സ്വന്തമാക്കാനും പ്രവാസികള്‍ക്ക് ഇതോടെ അവസരമൊരുങ്ങും.730,000 (200,000 ഡോളർ) ൽ കുറയാത്ത റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ സ്വന്തം പേരിൽ വാങ്ങാനാണ് രാജ്യത്തെ എല്ലാ താമസക്കാർക്കും അനുമതി നൽകിയത്.വാടക കാലയളവ് അവസാനിക്കുന്നത് വരെ ഇവരുടെ കുടുംബങ്ങൾക്ക് ഖത്തറിൽ താമസ വിസയും അനുവദിക്കും.

ഖത്തറിലെ ഒന്‍പത് സ്ഥലങ്ങളിലാണ് പ്രവാസികള്‍ക്ക് വസ്തുക്കള്‍ സ്വന്തമായി വാങ്ങാന്‍ അനുമതിയുണ്ടാവുക. ഇതിനു പുറമേ 16 സ്ഥലങ്ങളില്‍ 99 വര്‍ഷത്തേത്ത് വസ്തുക്കള്‍ വാടകയ്ക്ക് എടുക്കാനും  സാധിക്കും. ഇതുൾപ്പടെ 25 സ്ഥലങ്ങളില്‍ പ്രവാസികള്‍ക്ക് വസ്തു വകകള്‍ സ്വന്തമായി വാങ്ങാനാവും.

വെസ്റ്റ് ബേ ഏരിയ (ലെഗതാഫിയ), പേള്‍ ഖത്തര്‍, അല്‍ ഖോര്‍ റിസോര്‍ട്ട്, ദഫ്ന (അഡ്മിന്‍ ഡിസ്ട്രിക്റ്റ് നമ്പര്‍ 60), ദഫ്ന (അഡ്മിന്‍ ഡിസ്ട്രിക്റ്റ് നമ്പര്‍ 61), ഉനൈസ (അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റ്) ലുസൈല്‍, അല്‍ ഖറൈജ്, ജബല്‍ താഇലബ് എന്നിവയാണ് വ്യക്തികള്‍ക്കായുള്ള സ്വതന്ത്ര ഉടമസ്ഥാവകാശത്തിന്റെ പരിധിയില്‍ വരുന്ന ഒന്‍പത് സ്ഥലങ്ങള്‍.

മുഷൈരിബ്, ഫരീജ് അബ്ദുല്‍ അസീസ്, ദോഹ ജദീദ്, അല്‍ ഗാനിം അല്‍ ആതിക്, അല്‍ റിഫ, അല്‍ ഹിത്മി അല്‍ അതിക്, അസ്ലത, ഫരീജ് ബിന്‍ മഹമൂദ് 22, ഫരീജ് ബിന്‍ മഹമൂദ് 23, റൗദത്ത് അല്‍ ഖൈല്‍, മന്‍സൂറ, ഫരീജ് ബിന്‍ ദിര്‍ഹം, നജ്മ, ഉം ഗുവൈലിന, അല്‍ ഖുലൈഫാത്ത്, അല്‍ സദ്ദ്, അല്‍ മിര്‍കബ് അല്‍ ജദീദ്, ഫരീജ് അല്‍ നാസര്‍, ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയാണ് വിദേശ കമ്പനികള്‍ക്കായുള്ള ഉടമസ്ഥാവകാശത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങള്‍.

പുതിയ തീരുമാനം ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഉത്തേജനത്തിനും പ്രാദേശിക വിപണിയുടെ പുരോഗതിക്കും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്താനും സഹായിക്കുമെന്ന് ഖത്തര്‍ നീതിന്യായ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News