Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ശ്രദ്ധ വേണം;ഖത്തറിൽ കാൽനട യാത്രക്കാർക്കുള്ള റോഡ് നിയമങ്ങൾ കർശനമാക്കുന്നു

July 28, 2019

July 28, 2019

ഖത്തറില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള റോഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ മുന്നോടിയായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. ആഗസ്റ്റ് ഒന്ന് മുതലാണ് രാജ്യത്ത് കാല്‍നടയാത്രക്കാര്‍ക്കുള്ള പുതിയ പിഴശിക്ഷാ നടപടികള്‍ നിലവില്‍ വരുന്നത്.

കാല്‍നടയാത്രക്കാര്‍ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ട്രാഫിക് വകുപ്പ് അവബോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി കോര്‍ണിഷ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് അധികൃതര്‍ പ്രത്യേക നിര്‍ദേശങ്ങളും അറിയിപ്പുകളും നല്‍കിത്തുടങ്ങി.

വിദേശി തൊഴിലാളികള്‍ക്ക് പ്രത്യേക സുരക്ഷാ വസ്ത്രങ്ങള്‍ നല്‍കുകയും ഹൈവേകളിലെ ഇന്‍റര്‍സെക്ഷനുകള്‍ നിയമപരമായി എങ്ങനെ മുറിച്ചുകടക്കണമെന്ന കാര്യത്തിലുമാണ്  ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഒപ്പം വിദേശി തൊഴിലാളികള്‍ക്ക് റോഡ് മുറിച്ചുകടക്കുമ്പോള്‍ ധരിക്കേണ്ട പ്രത്യേക ജാക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.

വാഹനമോടിക്കുന്നവര്‍ക്ക് ദൂരെ നിന്ന് തന്നെ കാണാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് ഈ പ്രത്യേക ജാക്കറ്റുകള്‍. ആദ്യഘട്ടത്തില്‍ വിദേശി തൊഴിലാളികള്‍ക്കിടയിലാണ് ബോധവല്‍ക്കരണം നടത്തുന്നത്. രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തും.

അപകടരഹിത വേനല്‍ക്കാലം പദ്ധതിയുടെ ഭാഗമായാണ് ബോധവല്‍ക്കരണ പരിപാടികള്‍. ആഗസ്റ്റ് ഒന്ന് മുതലാണ് രാജ്യത്ത് റോഡ് യാത്രികര്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. ഇന്‍റര്‍സെക്ഷനുകളില്‍ സിഗ്നല്‍ തെളിയുന്നതിന് മുമ്പെ റോഡ് മുറിച്ച് കടക്കുന്നത് കണ്ടെത്തിയാല്‍ ഇനി മുതല്‍ 500 റിയാല്‍ പിഴ ഈടാക്കും.

സൈനിക പരേഡ് പോലെയുള്ള ഘട്ടത്തില്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരും ഇതേ പിഴ ഒടുക്കേണ്ടി വരും. സീബ്രാലൈനിലൂടെയല്ലാതെ റോഡുകള്‍ മുറിച്ചുകടക്കുന്നവര്‍ക്ക് 200 റിയാലാണ് പിഴ. റോഡിന്‍റെ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുന്നത് പിടിക്കപ്പെട്ടാല്‍ നൂറ് റിയാലും പിഴ ഒടുക്കേണ്ടി വരും.

വരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ കാല്‍നടക്കാരുടെ നിയമലംഘനങ്ങള്‍ പ്രത്യേക ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. രാജ്യത്തെ റോഡപകടങ്ങളില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവരില്‍ കാല്‍നടയാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. മദീന ഖലീഫ, അല്‍ റയ്യാന്‍, അല്‍ മാമൂറ, ഓള്‍ഡ് എയര്‍പോര്‍ട്ട് ഭാഗങ്ങളിലാണ് കൂടുതലായി ഇത്തരത്തിലുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.


Latest Related News