Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യ ഉൾപെടെ പതിനാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിൽ പ്രവേശന വിലക്ക്

March 08, 2020

March 08, 2020

ദോഹ : കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ഉൾപെടെ പതിനാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിൽ താൽകാലിക പ്രവേശന വിലക്ക്. ഇന്ത്യ,ബംഗ്ലാദേശ്,നേപ്പാൾ,പാക്കിസ്ഥാൻ,ഫിലിപ്പൈൻസ്,ശ്രീലങ്ക,സൗത്ത് കൊറിയ,ചൈന,ഈജിപ്ത്,ഇറാൻ,ഇറാഖ്,ലെബനോൻ,സിറിയ,തായ്‌ലന്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശന വിലക്ക് ഏർപെടുത്തിയത്.പ്രവേശന വിലക്ക് മാർച്ച് 09 (നാളെ) മുതൽ പ്രാബല്യത്തിൽ വരും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരും.ഖത്തർ വാർത്താ വിതരണ കാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്.കൊറോണാ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി.

മേൽപറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഈ കാലയളവിൽ ഖത്തറിൽ പ്രവേശിക്കാനാവില്ല.ഖത്തറിൽ താമസ വിസയുള്ളവർക്കും സന്ദർശക വിസയിൽ എത്തുന്നവർക്കും ഓൺ അറൈവൽ വിസയിൽ ഖത്തർ സന്ദർശിക്കാൻ ഒരുങ്ങുന്നവർക്കും വിലക്ക് ബാധകമായിരിക്കും. ഖത്തറിലെ മുഴുവൻ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ദേശീയ ആരോഗ്യ അധികാരികളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് കമ്യുണിക്കേഷൻ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.


Latest Related News