Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മൂന്നു പേരിൽ കൂടി കോവിഡ് 19 വൈറസ് ബാധ,സെൻട്രൽ മാർക്കറ്റ് അടച്ചു 

March 09, 2020

March 09, 2020

ദോഹ : ഖത്തറിൽ പുതുതായി മൂന്നു പേരിൽ കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം പതിനെട്ടായി.രാജ്യത്തെ ഒരു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്ത മൂന്ന് പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേരിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.പൊതുജനാരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ സെൻട്രൽ മാർക്കറ്റുമായും ഒരു ഹൈപ്പർമാർക്കറ്റുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചവർക്കാണ് രോഗം ബാധിച്ചതെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തവരിൽ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതയിലാണ്. ധാരാളം പൊതുജനങ്ങൾ സന്ദർശിക്കുന്ന സ്ഥലമായതിനാൽ കൂടുതൽ പേരിലേക്ക് രോഗം പടർന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.എന്നാൽ പുതുതായി രോഗബാധിതരായ വിദേശികൾ ഏതു രാജ്യക്കാരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.ഇതിനിടെ,രാജ്യത്തെ രണ്ട് ഹൈപ്പർമാർകറ്റുകൾ അടച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

സെൻട്രൽ മാർക്കറ്റ് അടച്ചു 

ഖത്തറിലെ പ്രധാന പഴം -പച്ചക്കറി വിപണിയായ സെൻട്രൽ മാർക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചിലരിൽ കൊറോണാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർക്കറ്റ് താത്കാലികമായി അടച്ചിട്ടതായി അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാർക്കറ്റ് പൂർണമായും അണുവിമുക്തമാക്കിയിട്ടുണ്ട്.പുതുതായി രോഗം ബാധിച്ചവർ പ്രവാസികളാണ്. ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

പ്രവാസികളിൽ രോഗബാധ കണ്ടെത്തിയതോടെ കൂടുതൽ പേരിലേക്ക് വൈറസ് പടരാനിടയുണ്ടെന്ന നിഗമനത്തിലാണ് പൊതുജനാരോഗ്യം മന്ത്രാലയം. ഇതിന്റെ അടിസ്ഥാനത്തിൽ വൈറസ് ബാധയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്റർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.ടോൾ ഫ്രീ നമ്പറായ 16000 ലേക്കാണ് വിളിക്കേണ്ടത്.

അതേസമയം,ഖത്തറിൽ കൊറോണാ ബാധിതനായ ഒരാൾ മരണപ്പെട്ടുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അധികൃതർ  നിഷേധിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ മുതൽ അവധി 

രാജ്യത്ത് പതിനെട്ട് പേർക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നുച്ചയോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്ന കാര്യം ഗവണ്മെന്റ് കമ്യുണിക്കേഷൻ ഓഫീസ് അറിയിച്ചത്. സ്‌കൂളുകൾ,സർവ്വകലാശാലകൾ,മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാർച്ച് 10 നാളെ മുതൽ അവധിയായിരിക്കും. 


Latest Related News