Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യു.എൻ വോട്ടെടുപ്പിൽ ഖത്തർ യുക്രൈനൊപ്പം, വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഇന്ത്യ

March 03, 2022

March 03, 2022

റഷ്യയുടെ യുക്രൈൻ അധിനിവേശം ചർച്ച ചെയ്തുകൊണ്ടുള്ള യു.എൻ വോട്ടെടുപ്പിൽ ഖത്തർ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങൾ യുക്രൈൻ അനുകൂല നിലപാട് വോട്ടിലൂടെ വ്യക്തമാക്കി. റഷ്യ ഉടൻ പിന്മാറണമെന്ന ഈ പ്രമേയത്തിൽ 141 രാഷ്ട്രങ്ങളും യുക്രൈന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെങ്കിലും, ഇന്ത്യ നിലപാട് വെളിപ്പെടുത്താൻ തയ്യാറായില്ല. റഷ്യൻ പ്രസിഡന്റ് പുട്ടിനെ പിണക്കാനാവില്ലെന്ന് ഇന്ത്യ നേരത്തേ തന്നെ സൂചന നൽകിയിരുന്നു. ഇന്ത്യ അടക്കം 35 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്. 

യുക്രൈന് ഒപ്പം നിലകൊണ്ട രാജ്യങ്ങൾക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ട്വീറ്റിലൂടെ നന്ദിയറിയിച്ചു. വോട്ടെടുപ്പിൽ യുക്രൈൻ പക്ഷം വൻ ഭൂരിപക്ഷം നേടിയത് ന്യായം അവരുടെ ഭാഗത്തായതിനാൽ ആണെന്ന് പ്രസ്താവിച്ച അമേരിക്ക, റഷ്യ എത്രയും പെട്ടെന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ഫലസ്തീനിൽ അനധികൃത അധിനിവേശം തുടരുന്ന ഇസ്രയേലും യുക്രൈനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. എറിത്രിയ, സിറിയ, ബെലാറസ്, റഷ്യ, നോർത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് യു. എൻ പ്രമേയത്തിന് എതിരെ വോട്ട് രേഖപ്പെടുത്തിയത്. വൻ ആയുധ ശേഖരം കയ്യിലുള്ള, ഫാസിസ്റ്റ് ശൈലിയിലുള്ള ഭരണത്തിലൂടെ കുപ്രസിദ്ധനായ കിം ജോംഗ് ഉന്നും നോർത്ത് കൊറിയയും റഷ്യയുടെ പക്ഷം പിടിച്ചത് ആശങ്കയോടെയാണ് അന്താരാഷ്ട്ര ലോകം നിരീക്ഷിക്കുന്നത്.


Latest Related News