Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ,സൗദി അതിർത്തി തുറന്നു,കരാർ ഒപ്പുവെക്കാൻ ഖത്തർ അമീർ റിയാദിലേക്ക്

January 05, 2021

January 05, 2021

ദോഹ : മൂന്നു വർഷം പിന്നിട്ട ആശങ്കകൾക്ക് വിരാമമിട്ട്  ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമാവുന്നു.സൗദിയും ഖത്തറും തമ്മിലുള്ള വ്യോമ, കര, സമുദ്ര അതിർത്തികൾ തുറക്കാൻ ധാരണയായതോടെയാണ് കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി തുടരുന്ന ഗൾഫ് പ്രതിസന്ധിക്ക് അന്ത്യമാകുന്നത്.വളരെയധികം ആഹ്ളാദത്തോടെയാണ് ഗൾഫ് ജനത വാർത്തയെ സ്വാഗതം ചെയ്തത്.

ഇന്ന്,ചൊവ്വാഴ്ച സൗദിയിലെ അൽ ഉലയിൽ നടക്കുന്ന ഗൾഫ് ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുകയെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഇതിനിടെ ഇന്നലെ രാത്രി കുവൈത്ത് വിദേശകാര്യ മന്ത്രി ദോഹയിൽ എത്തി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഉപരോധം പൂർണമായും പിൻവലിക്കാൻ സൗദി തയ്യാറാണെന്ന കാര്യം അദ്ദേഹം അമീറിനെ അറിയിച്ചത്. നാവിക, വ്യോമ അതിർത്തികൾ തുറന്നു. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും കരാറിലെത്തി.

ആശയ ഭിന്നതയുള്ള വിഷയങ്ങളിൽ ചർച്ച തുടരാനാണ് തീരുമാനം. യുഎസ് വക്താവ് ജെറാദ് കുഷ്നറുടെ സന്ദർശനത്തിന് പിന്നാലെയാണ് ഊർജിത ശ്രമം തുടങ്ങിയത്. നാളെ ജിസിസി ഉച്ചകോടി നടക്കാനിരിക്കെയുണ്ടായ പ്രഖ്യാപനം മേഖലയിൽ സന്തോഷം പടർത്തുകയാണ്.

ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഉടൻ റിയാദിലേക്ക് തിരിക്കും. ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ശ്രമങ്ങൾ നടത്തിയ വൈറ്റ് ഹൌസ് ഉപദേശകൻ ജാരദ് കുഷ്ണറും ഉച്ചകോടിയിൽ പങ്കെടുക്കും. ഗൾഫ് പ്രതിസന്ധി പരിഹരിച്ചതായുള്ള കരാറിൽ നാളെ ജീ.സി.സി രാഷ്ട്ര തലവന്മാർ ഒപ്പിടുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

അതേസമയം,നിലവിൽ സൗദി മാത്രമാണ് ഉപരോധം പൂർണമായും പിൻവലിച്ചു കര-വ്യോമ,ജല അതിർത്തികൾ തുറന്നത്. യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ കൂടി ഉപരോധം പിൻവലിക്കാൻ തയാറാകുമോ എന്നറിയാൻ അൽപം കൂടി കാത്തിരിക്കണം.ഇന്ന് നടക്കുന്ന ഉച്ചകോടിയിൽ ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.ഖത്തർ അമീർ ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ഇതിലേക്കുള്ള നല്ല സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News