Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിടവാങ്ങിയത് സംസ്‌കൃതിയുടെ മാർഗദർശി, ടി ശിവദാസമേനോന്റെ നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചിച്ചു

June 28, 2022

June 28, 2022

ദോഹ : മുൻ കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയും  മുതിർന്ന സിപിഐ(എം) നേതാവുമായ ടി. ശിവദാസമേനോൻ്റെ നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചനം രേഖപ്പെടുത്തി.

ഖത്തർ സംസ്കൃതി രൂപീകരണ യോഗത്തിൽ പങ്കെടുക്കുകയും സംഘടനയ്ക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തത്  ശിവദാസ മേനോൻ ആയിരുന്നു. 1999ൽ ഇകെ നായനാർ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ്‌ അദ്ദേഹം ഖത്തർ സന്ദർശിക്കുകയും സംസ്കൃതി രൂപീകരണ യോഗത്തിൽ സംഘടനയെ പ്രഖ്യാപിക്കുകയും ചെയ്തത്. "Concern for others" എന്ന  സംസ്കൃതിയുടെ പ്രഖ്യാപിത മുദ്രാവാക്യം  സംഘടനാ രൂപീകരണ വേളയിൽ ഉയർത്തിയത് ശിവദാസമേനോൻ ആയിരുന്നു.

മൂന്നു  തവണ നിയമസഭാ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1987ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി ‐ ഗ്രാമവികസന മന്ത്രിയായും 96 ൽ ധനമന്ത്രിയായും പ്രവർത്തിച്ചു. മുത്തങ്ങാ സമരത്തിൽ ആദിവാസികൾക്കെതിരെയുള്ള സർക്കാർ നടപടിക്കെതിരെ പാലക്കാട്  എസ്‌പി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാർച്ചിൽ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മർദ്ദിച്ചിരുന്നു.

സംഘടനാ രംഗത്തും ഭരണ രംഗത്തും മികച്ച വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം.  സംസ്‌കൃതിയ്ക്ക് എക്കാലവും ഓർക്കാവുന്ന തരത്തിൽ ഊർജ്ജം പകരുന്ന സാന്നിധ്യമായിരുന്ന ശ്രീ ശിവദാസമേനോൻ്റെ നിര്യാണത്തിൽ സംസ്കൃതി അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും  സംസ്‌കൃതി അനുശോചന കുറിപ്പിൽ പറഞ്ഞു..
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News