Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പൈതൃകം കൈവിടാതെ ഖത്തർ,ദേശീയ ദിന മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി 

June 15, 2021

June 15, 2021

ദോഹ : 2021 ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഔദ്യോഗിക ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി. 'പൈതൃകത്തിന്റെ സംരക്ഷണം, നമ്മുടെ കർത്തവ്യം' എന്ന ആശയം വരുന്ന 'മറാബിഉൽ അജ്ദാദി...അമാന' എന്ന അറബി വാക്യമാണ് ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം. ഖത്തർ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ കവിതാ ശകലങ്ങളിൽ നിന്നുമാണ് പുതിയ മുദ്രാവാക്യം എടുത്തിരിക്കുന്നത്. പ്രാചീന കാലം മുതൽക്കേയുള്ള ഖത്തരികളുടെ പരിസ്ഥിതിയുമായുള്ള ബന്ധം, രാജ്യത്തിന്‍റെ വിവിധ അനുഗ്രഹങ്ങൾ തുടങ്ങിയവയെയാണ് പുതിയ മുദ്രാവാക്യം പ്രതിനിധീകരിക്കുന്നതെന്ന് ദേശീയദിന സംഘാടക സമിതി വ്യക്തമാക്കി.

ഖത്തറിന്‍റെ ദേശീയസത്വത്തിലൂന്നിക്കൊണ്ട് രാജ്യത്തോടുള്ള ആദരവ്, ഐക്യദാർഢ്യം, ഐക്യം, അഭിമാനം എന്നിവ ഉയർത്തിപ്പിടിക്കുന്നതാണ് മുദ്രാവാക്യം. കൂടാതെ ദേശീയ അടയാളങ്ങളെയും സ്ഥാപകൻ ശൈഖ് ജാസിം ഥാനി നേതൃത്വം നൽകിയ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെയും അവരുടെ തത്വങ്ങളയും മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതും കൂടിയാണ് മുദ്രാവാക്യമെന്ന് സംഘാടക സമിതി വ്യക്തമാക്കി.

എല്ലാ വർഷവും ഡിസംബർ 18നാണ് ഖത്തർ ദേശീയദിനം ആഘോഷിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും നേരത്തെ തന്നെ ദേശീയദിന മുദ്രാവാക്യം പുറത്തുവിടുന്നത്. സാധാരണയായി നവംബർ മാസത്തിലാണ് മുദ്രാവാക്യം പ്രകാശനം ചെയ്യാറുള്ളത്.


Latest Related News