Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്,പ്രതിവാര കണക്കുകൾ

August 22, 2022

August 22, 2022

ദോഹ : ഖത്തറിൽ ഈ ആഴ്ചയിലെ പ്രതിവാര കോവിഡ് റിപ്പോർട്ട് പ്രകാരം പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 647 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇവരിൽ  63 പേർ രാജ്യത്ത് തിരിച്ചെത്തിയ യാത്രക്കാരാണ്. 584 പേർക്ക് സമൂഹവ്യാപനത്തിലൂടെയാണ് രോഗബാധയുണ്ടായത്.കഴിഞ്ഞ ഏഴ് ദിവസമായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ഇതുവരെ 681 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ആഗസ്റ്റ് 15 മുതൽ 21 വരെയുള്ള കണക്കുകളാണ് മന്ത്രാലയം ഇന്ന് പുറത്തുവിട്ടത്.

പ്രതിദിന ശരാശരി കേസുകൾ 532 ആണ്.യാത്രക്കാർക്കിടയിൽ ശരാശരി പ്രതിദിനം 79 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.നിലവിൽ 4,845 ആക്റ്റീവ് കേസുകളാണ് ഉള്ളത്.

അതേസമയം,രോഗമുക്തി നേടുന്നവരുടെ പ്രതിദിന ശരാശരി 727 ആണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News