Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വീണ്ടും 7ഏഴ് കോവിഡ് മരണം,പുതിയ രോഗബാധിതരിലും കുറവില്ല 

April 10, 2021

April 10, 2021

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 964 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 552 പേര്‍ രോഗമുക്തി നേടി.അതേസമയം, രാജ്യത്ത് ഇന്ന് ഏഴുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 42, 48, 52, 54, 58, 81, 92 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം ഇതോടെ  331 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ  808 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 156 പേര്‍ വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയവരാണ്.. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 19,647 ആയി.

രാജ്യത്ത് ഇതുവരെ 169,086 പേര്‍ രോഗമുക്തി നേടി. 189,064 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 257 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1705 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News