Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഒരു കോവിഡ് മരണം കൂടി,ഇന്ന് രോഗം സ്ഥിരീകരിച്ചത് 567 പേർക്ക് 

April 20, 2020

April 20, 2020

ദോഹ : ഖത്തറിൽ തിങ്കളാഴ്ച  567 പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇന്ന് 37 പേർക്കാണ് പുതുതായി രോഗം ഭേദപ്പെട്ടത്. ഇതുവരെ രാജ്യത്ത് 555 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 9 ആയി.ഇന്ന് മരിച്ചയാൾ ഏതു രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2082 പേരിലാണ് രോഗപരിശോധന നടത്തിയത്.64620 പേരിലാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.

തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 6015 ആയി.അതേസമയം 5451 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ കൂടുതലും നേരത്തെ കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് കരുതൽ വാസത്തിൽ കഴിയുന്ന വിദേശ തൊഴിലാളികളാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.     


Latest Related News