Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഒരു കോവിഡ് മരണം കൂടി,പുതുതായി രോഗം സ്ഥിരീകരിച്ചത് 345 പേർക്ക് 

April 18, 2020

April 18, 2020

ദോഹ : ഖത്തറിൽ ശനിയാഴ്ച ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മരണ സംഖ്യ ഇതോടെ 8 ആയി.ഹൃദയസംബന്ധമായ അസുഖങ്ങൾ നേരിട്ടിരുന്ന 59 കാരനാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ ഇയാൾ ഏതു രാജ്യക്കാരനാണെന്ന വിവരം ലഭ്യമായിട്ടില്ല.

ഇന്ന്  345 പേരിൽ കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 5008 ആയി.ഇന്ന് 46 പേർ കൂടി പുതുതായി സുഖം പ്രാപിച്ചതോടെ ഇതുവരെ രോഗവിമുക്തി നേടിയവരുടെ എണ്ണം510ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ1811 പേരിലാണ് രോഗപരിശോധന നടത്തിയത്. ഇതുവരെ 60139 പേരിൽ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക. 


Latest Related News