Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വ്യാഴാഴ്ച 623 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചു,ഭേദമായവരുടെ എണ്ണം 750 ആയി 

April 23, 2020

April 23, 2020

ദോഹ : ഖത്തറിൽ വ്യാഴാഴ്ച 623 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 7764 ആയി. ഇന്ന് 61 പേരാണ് രോഗവിമുക്തി നേടിയത്. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 750 ആയി ഉയർന്നു.

നേരത്തെ വൈറസ് ബാധയേറ്റവരുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വറന്റൈനിലായിരുന്ന വിദേശ തൊഴിലാളികളാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ 73,457 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3445 പേരിൽ പരിശോധന നടത്തിയിട്ടുണ്ട്.7004 പേരാണ് നിലവിൽ ചികിത്സയിൽ തുടർന്നത്.പത്തു പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News