Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ അംഗീകൃത വാക്‌സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക ക്വാറന്റൈന്‍ ഒഴിവാക്കി

July 09, 2021

July 09, 2021

ദോഹ: അംഗീകൃത വാക്‌സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ ഒഴിവാക്കുന്നതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം.ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി യാത്രാ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കയാണ് ഖത്തര്‍.  ഈ മാസം 12 മുതല്‍ പുതിയ ഇളുവുകള്‍ പ്രാബല്യത്തില്‍ വരും. വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ ഒഴിവാക്കിയത്. റെസിഡന്റ് പെര്‍മിറ്റ്, ഫാമിലി വിസ, ടൂറിസ്റ്റ്,ബിസിനസ് ആവശ്യത്തിന് വരുന്നവര്‍ എന്നിവര്‍ക്കാണ് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കാന്‍ തീരുമാനമായത്. 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കള്‍ വാക്‌സിന്‍ സ്വീകരിച്ചവരായാല്‍ ക്വാറന്റൈന്‍ ഒഴിവാക്കപ്പെടും. എന്നാല്‍, 12നും 17നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചവരല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ക്കൊപ്പം ക്വാറന്റൈനില്‍ കഴിയണം. യാത്രക്ക് മുമ്പ് 72മണിക്കൂറിനുള്ളിലും, ഖത്തറിലെത്തിയ ശേഷം വിമാനത്താവളത്തിലും ആര്‍.ടി.പി.സി. ആര്‍ പരിശോധന നടത്തണം.ഇതില്‍ കോവിഡ് നെഗറ്റീവായിരിക്കണം. ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ് കാറ്റഗറിയില്‍ പെടുന്ന രാജ്യങ്ങളില്‍ നിന്നും തിരിച്ചു വരുന്നവര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസകരമാണ്.

 

 

 


Latest Related News