Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗാസ മുനമ്പിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഖത്തര്‍ ആരോഗ്യ-ഭക്ഷ്യ സാമഗ്രികള്‍ നല്‍കി

December 11, 2020

December 11, 2020

ഗാസ മുനമ്പ്: ഗാസ മുനമ്പിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഖത്തര്‍ ആരോഗ്യ-ഭക്ഷ്യ സാമഗ്രികള്‍ നല്‍കി. പ്രദേശത്തെ ദരിദ്ര കുടുംബങ്ങള്‍ക്കാണ് ഖത്തറിന്റെ പാര്‍സലുകള്‍ വിതരണം ചെയ്തത്. 

ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്പ്‌മെന്റിന്റെ സഹകരണത്തോടെയാണ് ഗാസ മുനമ്പിലെ നിര്‍ധനരും നിരാലംബരുമായ കുടുംബങ്ങള്‍ക്കായി ആയിരക്കണക്കിന് ഭക്ഷ്യ, ആരോഗ്യ പാര്‍സലുകള്‍ നല്‍കിയതെന്ന് ഖത്തറിന്റെ ഗാസ പുനര്‍നിര്‍മ്മാണ സമിതി ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദി പറഞ്ഞു. 

ദിവസങ്ങള്‍ക്കുള്ളില്‍ 3,000 ഭക്ഷ്യ-ആരോഗ്യ പാര്‍സലുകള്‍ ഗാസയിലെ സാമൂഹിക വികസന മന്ത്രാലയത്തിന് നല്‍കുമെന്നും മുഹമ്മദ് അല്‍ ഇമാദി പറഞ്ഞു. ഈ പാര്‍സലുകളും അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് നല്‍കുക. 

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും ഗാസ മുനമ്പിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിവിധ ഗ്രൂപ്പുകളെ സഹായിക്കുന്നതിനുമാണ് ഖത്തര്‍ ഈ സഹായം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News