Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറേബ്യൻ ഗൾഫ് കപ്പിൽ ഇന്ന് തീപാറും പോരാട്ടം,സെമിഫൈനലിൽ ഖത്തറും സൗദിയും നേർക്കുനേർ 

December 05, 2019

December 05, 2019

ദോഹ : അറേബ്യൻ ഗൾഫ് കപ്പ് സെമി ഫൈനലിൽ  ഖത്തർ ഇന്ന് സൗദി അറേബ്യയെ നേരിടും. രാത്രി എട്ടിന് വക്രയിലെ അൽ ജുനൂബ് സ്റ്റേഡിയത്തിലാണ് നിർണായക മത്സരം. ആദ്യ മത്സരത്തിൽ ബഹ്‌റൈൻ ഇറാഖിനെ നേരിടും. വൈകീട്ട് 5 മണിക്ക് അബ്ദുല്ലാ ബിൻ ഖലീഫാ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. രണ്ടു മത്സരങ്ങളിലും ജയിക്കുന്ന ടീമുകൾ തമ്മിലാണ് ഈ മാസം എട്ടിന് നടക്കുന്ന അന്തിമ പോരാട്ടത്തിൽ ഏറ്റുമുട്ടുക

കഴിഞ്ഞ ജനുവരിയിൽ അബുദാബിയിൽ നടന്ന ഏഷ്യാകപ്പിലാണ് അവസാനമായി ഖത്തറും സൗദിയും കളിക്കളത്തിൽ നേർക്കുനേർ എത്തിയത്. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഖത്തർ സൗദിയെ പരാജയപ്പെടുത്തിയിരുന്നു.മത്സരം കാണുന്നതിനുള്ള ടിക്കറ്റുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ പൂർണമായും വിറ്റുപോയതായാണ് റിപ്പോർട്ട്.

മത്സരം കാണാൻ അൽ വക്രയിലേക്ക് ദോഹ മെട്രോയിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. മത്സരത്തിനുള്ള  ടിക്കറ്റ് കൈവശമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സെമി ഫൈനൽ നടക്കുന്നതിനാൽ ഇന്ന് അൽ വക്രയിൽ നിന്നുള്ള ദോഹ മെട്രോയുടെ മെട്രോ ലിങ്ക് സർവീസുകൾ റാസ് ബു ഫോന്റാസ് സ്‌റ്റേഷൻ വരെ സർവീസ് നടത്തും. അൽ വക്ര സ്റ്റേഷനിലെ വാഹനങ്ങളുടെ പാർക്കിങ് സമീപ പ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. രാത്രി 12 വരെയായിരിക്കും ഇന്നത്തെ മെട്രോ സർവീസ്.

 


Latest Related News