Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു, 50 ശതമാനം രോഗികൾക്ക് നേരിട്ടെത്തി ചികിത്സ തേടാം

February 01, 2022

February 01, 2022

ദോഹ : കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം കാരണം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കാൻ ഖത്തർ പി.എച്ച്.സി.സി തീരുമാനിച്ചു. ഫെബ്രുവരി  മുതൽ ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന മൂന്ന് ഘട്ടങ്ങളിലായാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ സേവനങ്ങൾ പഴയപടിയാക്കുക. 'ബാക്ക് റ്റു നോർമൽ' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. 

പദ്ധതി പ്രകാരം, ഖത്തറിലെ മുഴുവൻ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും അൻപത് ശതമാനം രോഗികൾക്ക് നേരിട്ടെത്തി ചികിത്സ തേടാം. ഫാമിലി മെഡിസിൻ മോഡൽ, ദന്തരോഗ വിഭാഗം തുടങ്ങി എല്ലാ പ്രത്യേക വിഭാഗങ്ങളും ഇത്തരത്തിൽ പ്രവർത്തിക്കും. സമാന്തരമായി ഓൺലൈൻ ചികിത്സയും തുടരും. ഓൺലൈനായി ചികിത്സ തേടാൻ ആഗ്രഹിക്കുന്ന രോഗികൾക്ക് അതിനുള്ള സൗകര്യം ലഭ്യമാക്കും. റൗളത്ത് അൽ ഖൈൽ ഹെൽത്ത് സെന്ററിനെ കോവിഡിനായുള്ള പ്രത്യേക കേന്ദ്രമാക്കിയ തീരുമാനം തുടരുമെന്നും, ഹെൽത്ത് സെന്ററുകളിൽ ഡ്രൈവ് ത്രൂ സ്വാബ് സർവീസ് ഉണ്ടാവുമെന്നും അധികൃതർ അറിയിച്ചു. ചികിത്സയ്ക്കായി എത്തുന്ന രോഗികൾ കോവിഡ് അനുബന്ധ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും പി.എച്ച്.സി.സി അധികൃതർ അഭ്യർത്ഥിച്ചു.


Latest Related News