Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ പൂർവസ്ഥിതിയിലേക്ക്, 100 ശതമാനം രോഗികൾക്കും നേരിട്ടെത്തി ചികിത്സ തേടാം

March 31, 2022

March 31, 2022

ദോഹ : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണവിധേയമായതോടെ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ കൂടുതൽ നിയന്ത്രണങ്ങൾ എടുത്തുകളയാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. നാളെ മുതൽ മുഴുവൻ രോഗികൾക്കും നേരിട്ടെത്തി ചികിത്സ നേടാം. കുടുംബാരോഗ്യം, ദന്തരോഗവിഭാഗം തുടങ്ങി മുഴുവൻ ചികിത്സാവിഭാഗങ്ങളിലും 100 ശതമാനം പേർക്കും നേരിട്ടെത്താം. 

രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഇളവുകൾ വിജയമായതോടെയാണ് മൂന്നാം ഘട്ടത്തിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് പി.എച്ച്.സി.സി അറിയിച്ചു. അതേസമയം, ഓൺലൈൻ ആയി ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർക്ക് തുടർന്നും അതിനുള്ള സൗകര്യം ഒരുക്കും. റൗളത്ത് അൽ ഖൈൽ ഹെൽത്ത് സെന്റർ കോവിഡ് പ്രത്യേക ആശുപത്രി ആയി തുടരുമെന്നും അധികൃതർ അറിയിച്ചു. ഒൻപത് പി.എച്ച്.സി.സി.കളിൽ ഡ്രൈവ് ത്രൂ പരിശോധനയ്ക്കുള്ള സൗകര്യം തുടരുമെന്നും, എയർപോർട്ട്, വെസ്റ്റ് ബേ, ഉമ്മുസലാൽ, ഖത്തർ യൂണിവേഴ്സിറ്റി, മെസായ്മീർ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. സാമൂഹിക അകലം അടക്കമുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ തുടർന്നും പാലിക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.


Latest Related News