Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നു,ജീവനക്കാർ അവധികൾ റദ്ദാക്കി ഉടൻ ജോലിയിൽ തിരിച്ചെത്തണമെന്ന് പ്രാഥമികാരോഗ്യ കോർപറേഷൻ

December 28, 2021

December 28, 2021

ദോഹ : കോവിഡ് വ്യാപനം വീണ്ടും ഭീഷണിയാവുന്ന സാഹചര്യത്തിൽ അവധിയിലോ രാജ്യത്തിന് പുറത്തോ ഉള്ള ജീവനക്കാർ ഉടൻ ജോലിയിൽ തിരിച്ചെത്തണമെന്ന് ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാരോട് നിർദേശിച്ചു.ഇക്കാര്യം അറിയിച്ചു കൊണ്ട് പി.എച്.സി.സി കഴിഞ്ഞ ദിവസം  ജീവനക്കാർക്ക് നോട്ടീസ് അയച്ചു.മെഡിക്കൽ.നേഴ്‌സിങ്,ലബോറട്ടറി,റേഡിയോളജി,ഫാർമസി,ക്ലിനിക്കൽ സപ്പോർട്ട് മേഖലകളിലെ മുഴുവൻ ജീവനക്കാരും ഉടൻ ജോലിയിൽ തിരിച്ചെത്തണമെന്നാണ് സർക്കുലറിൽ ആവശ്യപ്പെടുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  കൊറോണാ വൈറസ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യമേഖലയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.സർക്കുലർ പ്രകാരം,ഖത്തറിന് അകത്തോ പുറത്തോ ഉള്ള,കോവിഡ് പ്രതിരോധ നടപടികളിൽ ഏതെങ്കിലും തരത്തിൽ പങ്കാളികളായ മുഴുവൻ ജീവനക്കാരും അവധി റദ്ദാക്കി ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കണം.

ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അവധികൾ താൽക്കാലികമായി റദ്ദാക്കാനാണ് തീരുമാനം.

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും ആശുപത്രി അഡ്മിഷനും ഗണ്യമായി ഉയർന്നിട്ടുണ്ട്.തിങ്കളാഴ്ച 343 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.ഒരു മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.രാജ്യത്തെ ജനങ്ങളിൽ 86 ശതമാനത്തിലധികം പേരും വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ബൂസ്റ്റർ ഡോസ് വാക്സിനേഷൻ കൂടി വേഗത്തിലാക്കി രോഗവ്യാപനത്തെ പ്രതിരോധിക്കാനാണ് അധികൃതരുടെ തീരുമാനം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News