Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ പെട്രോളിയം ഇനി 'ഖത്തർ എനർജി'

October 11, 2021

October 11, 2021

ദോഹ : ഖത്തർ പെട്രോളിയം ഇനിമുതൽ 'ഖത്തർ എനർജി' എന്ന പേരിലാവും അറിയപ്പെടുകയെന്ന് അധികൃതർ വ്യക്തമാക്കി. ഊർജവകുപ്പ് മന്ത്രി സാദ് ശെറിദ അൽ ഖാബിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പേരിനൊപ്പം, സ്ഥാപനത്തിന്റെ ലോഗോയിലും, സ്ലോഗനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. "നിങ്ങളുടെ ഊർജപരിവർത്തന പങ്കാളി" എന്നതാണ് കമ്പനിയുടെ പുതിയ സ്ലോഗൻ. ഇവയ്ക്കൊപ്പം ഔദ്യോഗിക ട്വിറ്റർ ഹാന്റിലിനും മാറ്റങ്ങളുണ്ട്. @qatar_energy എന്നതാവും ഇനി ട്വിറ്ററിലെ മേൽവിലാസം.


Latest Related News