Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ജൂലൈയിൽ ഇന്ധന വില നേരിയ തോതിൽ വർധിക്കും 

June 30, 2020

June 30, 2020

ദോഹ : ഖത്തറിൽ ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ ഖത്തർ പെട്രോളിയം പുറത്തിറക്കി. പ്രീമിയം,സൂപ്പർ പെട്രോളിനും ഡീസലിനും വില വർധിച്ചു.പ്രീമിയം പെട്രോൾ ലിറ്ററിന് ജൂണിൽ ഒരു റിയാലായിരുന്നത് പത്ത് ദിർഹം വർധിച്ച്  1.10 റിയാലാണ് പുതുക്കിയ നിരക്ക് .സൂപ്പർ പെട്രോളിന് 1.20 റിയാലാണ് ജൂലൈയിലെ നിരക്ക്.1.5 ആയിരുന്നു സൂപ്പർ പെട്രോളിന്റെ കഴിഞ്ഞ മാസത്തെ നിരക്ക്.ഡീസലിനും അഞ്ച് ദിർഹം വർധിച്ചിട്ടുണ്ട്. 1.10 റിയാലാണ് ജൂലൈയിൽ ഒരു ലിറ്റർ ഡീസലിന് ഈടാക്കുക.

കഴിഞ്ഞ ഏപ്രിൽ മാസത്തെ നിരക്കിൽ നിന്നും 25 ദിർഹം കുറവ് വരുത്തിയാണ് കഴിഞ്ഞ രണ്ടു മാസങ്ങളിലും രാജ്യത്ത് ഇന്ധന വില ഈടാക്കിയിരുന്നത്. മെയിൽ 25 ദിർഹത്തിന്റെ കുറവ് വരുത്തിയ ഇന്ധന വില ജൂണിലും തുടരുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     


Latest Related News