Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മലയാളി സമ്മേളനത്തിന് നാളെ തുടക്കം,കേരളത്തിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും

November 16, 2023

Malayalam_Qatar_News

November 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: “കാത്ത് വെക്കാം സൗഹൃദതീരം” എന്ന പ്രമേയത്തിൽ നാളെ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ ഷറഫ് പി ഹമീദ്, ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ എന്നിവർ അറിയിച്ചു. ആസ്പയർ സോൺ ലേഡീസ് കോൺഫറൻസ് ഹാളിലാണ് സമ്മേളനം നടക്കുന്നത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ രാത്രി പത്ത് മണിവരെ വിവിധ സെഷനുകളായാണ് സമ്മേളനം നടക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരായ കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ: ഗോപിനാഥ് മുതുകാട്, ഡോ: ജമാലുദ്ദീൻ ഫാറൂഖി, ഡോ: ഗീവർഗീസ് മാർ കൂറിലോസ്, രാജീവ് ശങ്കരൻ, ആലംകോട് ലീലാകൃഷ്ണൻ, പി എം എ ഗഫൂർ, ഡോ: മല്ലിക എം. ജി, ഡോ: അജു അബ്രാഹാം, റിഹാസ് പുലാമന്തോൾ തുടങ്ങിയ അതിഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ മലബാർ ഗോൾഡ്‌ ഏരിയ മാനേജർ സന്തോഷിന്‌ ആദ്യപ്രതി നൽകിക്കൊണ്ട് ആലങ്കോട് ലീലാകൃഷൻ പ്രകാശനം ചെയ്യും.

സമ്മേളനം ഡോ. ഷൈഖ് മുഹമ്മദ് അൽഥാനി ഉദ്ഘാടനം ചെയ്യും. സമാപന സെഷൻ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ വേദിയിൽ വിതരണം ചെയ്യും

സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് 74700438 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു വരികയാണെന്നും മെട്രോ വഴി വരുന്നവർക്ക്‌ സ്പോർട്സ്‌ സിറ്റി സ്റ്റേഷനിൽ ഇറങ്ങിയാൽ സമ്മേളന നഗരിയിലേക്ക്‌ കാൽനടയായി എത്താമെന്നും സംഘാടകർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News